എട്ടുകാലിയുടെ കാലുകള്‍ തല്ലിയൊടിക്കും വരെ വല നെയ്യുന്നതായിരിക്കും..

18 February 2012

11. കോര്‍പ്പറേറ്റിസം അഥവാ അസ്ഥിതോണ്ടലിസം (രണ്ട്)


സീന്‍: 1
കോമപ്പന്റെ കയ്യില്‍ മൊബീല്‍ ഫോണ്‍.

ഫോണിന്റെ അപ്രത്ത്ന്ന് ആരോ: “ഹല ഹലോ ഹല ഹല..”

ഇപ്രത്ത്ന്ന് കോമപ്പന്‍ : “ഹല ഹലോ ഹല ഹല.. ഇതാരെഡേയ്??” ചോദ്യത്തിനൊപ്പം ആംഗ്യം രാമപ്പനോട്.

രാമപ്പന്റെ ചുമല്‍, അറിയില്ലെന്ന ഭാവത്തില്‍ ഇളകി.

അപ്രത്ത്ന്ന്: “ഹലോ, ഞാനേയ് മറ്റേ ഡോക്ടറാ.. പിന്നെ ഇങ്ങടെ എയ്ത്തെല്ലാം സൊയമ്പനായ്റ്റ്ണ്ട്ന്ന്, അതോണ്ട് ഇങ്ങ്ല് സാനാര്‍ത്ത്യായിറ്റ് നിക്കണം, പെറവ്ത്ത് തിരഞ്ഞെട്പ്പല്ലേ, തെരഞ്ഞിറ്റാരെം കിട്ടീല്ലാന്ന്, നോക്ക്യപ്പ ഇങ്ങ്ലേള്ളു ആങ്കുട്ട്യായ്റ്റ്!”

ഇപ്രത്ത്ന്ന് കോമപ്പന്‍ : “ഓ...ഹ്, ഞ്ഞി ആര്‍ന്നാ?* ശരി ശരി, ഇങ്ങനൊക്കെ പറേമ്പൊ എങ്ങനാ.., ആട്ടെ എന്നാ ഉലുവാ വേണം നിക്കാനായിട്ട്??”

ഡോ: “ഹേയ്.. ചുമ്മാ നിന്ന് തന്നാ മതീന്ന്..”

കോമപ്പന്‍: “ഓ, എന്നാ അങ്ങനെ, സലാം..”

ഡോ: “താങ്ക്യൂ..!”

ഫോണ്‍ മടക്കി കോമപ്പന്‍ കീശയിലിടുന്നു.
++++++++++++++++++++++++

സീന്‍: 2
(ഒരാഴ്ചയ്ക്ക് ശേഷം) കോമപ്പന്റെയും രാമപ്പന്റെയും സ്ഥിരം ജിമെയില്‍ വീഡിയോ ചാറ്റിംഗ് തിണ്ണ.

കോമപ്പന്‍: “കോപ്പിലെ എടപാടായിപ്പോയ്, വിളിച്ചുണര്‍ത്തീട്ട്, അത്താഴം ഇല്ലാന്ന്! ഹും.. ലാസ്റ്റ് റൌണ്ടീ പോലും വന്നില്ലെഡേയ്..!”

രാമപ്പന്‍: “അണ്ണന്‍ ഡെസ്പാവല്ല്”

കോമപ്പന്‍: “എങ്ങനെ ഡെസ്പാവാണ്ടിരിക്ക്വെഡേയ്, അന്തോം കുന്തോം ഇല്ലാത്ത താനൊക്കെയല്ലേ ഇപ്പൊ ഫൈനല്‍ റഊണ്ടില്..!”

രാ‍മപ്പന്‍ “കമാ” ചാറ്റ് (മിണ്ടാട്ടം) ഇല്ല.

കോമപ്പന്‍: “വെര്‍ച്ച്വല്‍ കാന്‍വാസിംഗ് നടത്തി തന്റെയൊക്കെ കൈയ്യില് നീര് പൊങ്ങീല്ലെ? ഫേസ്ബുക് കചടതപ കമ്മ്യുണിറ്റി, ഫോറം, കുന്ത്രാണ്ടം.. അവന്റെ @$#$%&*#@$#”

വീണ്ടും കാറ്റഴിഞ്ഞ ബലൂണായ രാമപ്പന്റെ “മൌസ്” സൈന്‍ ഔട്ട് ബട്ടണിലേക്ക് വേഗത്തില്‍ നീങ്ങി..
++++++++++++++++++++++++

സീന്‍: 3
(ഒരാഴ്ചയ്ക്ക് ശേഷം) രാമപ്പന്റെ മെയിലില്‍ കോമപ്പന്റെ ഓഫ് ലൈന്‍.

“ഡേയ്, നുമ്മക്ക് രണ്ടാള്‍ക്കും അവാര്‍ഡില്ല, ഇതൊന്ന് പൊളിച്ചട്ക്കേണ്ടേ? നീ മറ്റേ ബ്ലോഗില് ഒരു പോസ്റ്റിഡെഡേയ്, മാറ്ററ് അരമണിക്കൂരില്‍ അങ്ങാട്ട് വിടാം, അട്ത്ത മെയിലില്..”

രാമപ്പന്റെ ചുണ്ടില്‍ പൂത്തിരി, മൌസ് റിഫ്രഷ് ബട്ടണില്‍ ഞെങ്ങിക്കളി തുടരുന്നു.
++++++++++++++++++++++++

സീന്‍: 4
കോമപ്പന്റെ മെയില്‍ വായിക്കുന്ന രാമപ്പന്‍

പോസ്റ്റ് ഹെഡ്ഡര്‍ “തലക്കെട്ട് ലഭ്യമല്ല”
“..... അങ്ങനെ അവാര്‍ഡ് പ്രഖ്യാപിച്ചിരിക്കുകയാണ്, ഇപ്രാവശ്യം അവാര്‍ഡ് അര്‍ഹമായിട്ടുള്ള കൈയ്യിലേക്കാണ് പോയതെങ്കിലും മാന്യമഹാജനങ്ങളേ ഞാന്‍ ചോദിക്കുകയാണ്, അതെത്രയാണ് എന്ന്. ഇത് ജനാധിപത്യരാജ്യമല്ലേ ഹേ?

കഴിഞ്ഞ കൊല്ലം ഇല്ലാത്ത ജനാധിപത്യം ഇക്കൊല്ലം എന്തിനാണെന്ന് ചോദിച്ചാല്‍ ഉത്തരം ഒന്നേയുള്ളൂ, കഴിഞ്ഞ കൊല്ലം വോട്ട് ചെയ്തത് ജനങ്ങള്‍ അല്ലായിരുന്നു!

ഡോക്ടറായാലും ടീച്ചറായാലും ശാത്രഞഞനായാലും ശരി, വോട്ടെത്രാന്ന് പറഞ്ഞേ ഒക്കൂ! 10 വോട്ട് കിട്ടിയവനോ അതോ 7 വോട്ട് കിട്ടിയവനോ ഒന്നാമന്‍? 10 ആണൊ 7 ആണോ വലുതെന്ന് എണ്ണം പഠിപ്പിക്കുന്ന അന്നത്തെ ക്ലാസില്‍ പോയിട്ടില്ലേ എന്ന് ചോദിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ, “ഉമ്മഞ്ചാണ്ടി രാജി വെക്കണം, അച്യുതാനന്ദനെ ജയിലിലടക്കണം!”

വീണ്ടും ചോദിക്കുകയാണ്, കഴിഞ്ഞ കൊല്ലം ഇല്ലാത്ത മൂന്നാം സ്ഥാനം ഇക്കൊല്ലം എന്താനാണ് ഹേ? അതെന്താ കഴിഞ്ഞ കൊല്ലം 3 കണ്ടുപിടിച്ചില്ലായിരുന്നോ?

മാന്യമഹാജനങ്ങളേ ഞാന്‍ ഊന്നി ഊന്നി (മമ്മൂട്ടീന്റെ കൈപ്രയോഗം പോലെ ഊന്നുന്നു) പറയുകയാണ്, ഈ ജനാധിപത്യവ്യവസ്ഥയില്‍ തിരഞ്ഞെടുപ്പ് നടത്തുമ്പോള്‍ എല്ലാവരെയും ഉള്‍പ്പെടുത്തണമെന്നാണ്, അല്ലാത്തപക്ഷം അമേരിക്കന്‍ വിധേയത്വക്കാര്‍ക്ക് മാത്രം നോബല്‍ പ്രൈസ് കൊടുക്കുന്നതിനെതിരെ ചൈനാ മോഡല്‍ പോലെ ഞങ്ങളും ഒരു തിരഞ്ഞെട്പ്പ് നടത്തി സമ്മാനം ഏര്‍പ്പാടാക്കും.”
++++++++++++++++++++++++

സീന്‍: 5
കോമപ്പന്റെയും രാമപ്പന്റെയും സ്ഥിരം ജിമെയില്‍ വീഡിയോ ചാറ്റിംഗ് തിണ്ണ.

കോമപ്പന്‍: “ഡേയ്, പോസ്റ്റുന്നതിനും മുമ്പേ കമന്റ് അപ്രൂവല്‍ മോഡിലാക്കിയിട്ടേക്കണം (കണ്ണുരുട്ടുന്ന സ്മൈലി 2എണ്ണം)”

രാമപ്പന്‍: “ഉവ്വ്, ഞാന്‍ അപ്പൊത്തന്നെ കോപി പേസ്റ്റി”

കോമപ്പന്‍: “ഉവ്വ, താന്‍ അതിനു മുടുക്കനാണല്ലോ പണ്ടേക്ക് പണ്ടേ”

രാമപ്പന്‍: “(ഇളിഞ്ഞ മോന്തയുള്ള സ്മൈലി)”

രാമപ്പന്‍: “അണ്ണാ, നമ്മടെ “തലക്കെട്ട് ലഭ്യമല്ല” പോസ്റ്റിന് ഒരു റിപ്ലൈ കിടക്കണ്..”

കോമപ്പന്‍: “കോപി പേസ്റ്റഡേയ് ഇവിടെ”

രാമപ്പന്‍: “ഇതാ ആദ്യത്തേത് @@‘അര്‍ഹനായാലും അല്ലെങ്കിലും സമ്മാനം കിട്ടാത്തതിനിത്ര വിഷമം വേണോ? സമ്മാനം കിട്ടിയിട്ട് വേണോ താങ്കള്‍ക്ക് പ്രചോദിതയാ/തനാവാന്‍? ഇല്ലല്ലോ-അപ്പൊ പറഞ്ഞ പോലെ എഴുത്ത് തുടരട്ടെ’@@”

കോമപ്പന്‍: “ഹോ, അങ്ങേര്‍ടെ ഒരു ഗീതോപദേശം, ഹും”

രാമപ്പന്‍: “(വാ പൊളിച്ച് ചിരിക്കുന്ന സ്മൈലി)”

കോമപ്പന്‍: “@@ഇതൊക്കെ വിവാദമാക്കിയവരോട് ചോദിക്കെടോ@@ എന്ന് അയാള്‍ക്ക് റിപ്ലൈ കൊടുക്കെഡേയ്..”

രാമപ്പന്‍: “അണ്ണാ, ഞങ്ങളല്ലെ ഇതിപ്പൊ വിവാദമാക്കിയത്?? (അന്ധാളിച്ച സ്മൈലി ഒന്ന്)”

കോമപ്പന്‍: “പറയുന്നത് കേട്ടാ മതി നീ!!”

രാമപ്പന്‍: “ഉം.., അണ്ണാ കമന്റൊന്നൂടെ, ചോദ്യമാണ് @@മനോരമേല്‍ എഴുതുന്നവരെ മാത്രമേ ഈ തിരഞ്ഞെടുപ്പിലുള്‍പ്പെടുത്തൂ എന്ന് പറഞ്ഞ സ്ഥിതിക്ക് ദേശാഭിമാനിക്കാരന്‍ ലിസ്റ്റിലെങ്ങനെ വന്നുപെട്ടു?@@”

കോമപ്പന്‍: “റിപ്ലൈ, @@മാധ്യമ സിണ്ടിക്കേറ്റ്@@എന്ന് കൊട്ഡേ..യ്”

രാമപ്പന്‍: “വേറൊന്നൂടെ, ഇതും ചോദ്യമാണ് @@മനോരമക്കാരെ മാത്രമേ പരിഗണിക്കൂ എങ്കില്‍ അതെങ്ങനെ എല്ലാവരെയും പ്രതിനിധീകരിക്കും?”

കോമപ്പന്‍: “ചോദ്യം?? അവനവന്റെ കീശേന്ന് എട്ത്ത് കൊട്ക്കുന്ന അവാര്‍ഡാ ഇത്, അത് മറ്റുള്ളോര്‍ക്കും കൊടുക്കണം എന്ന് പറയുന്നത് ആളാവാനുള്ള കളിയാ, അതിനാല്‍ ആ കമന്റ് അപ്രൂവ് ചെയ്യണ്ടാ, ചെയ്താല്‍ നമ്മള്‍ക്ക് പണി കിട്ടും”

രാമപ്പന്‍: “araMaina345”

കോമപ്പന്‍: “എന്തോന്നെഡേയ് ഇത്? (അന്ധാളിച്ച സ്മൈലി ഒന്ന്)”

രാമപ്പന്‍: “ഇതീ ബ്ലോഗിന്റെ പാസ്സ് വേര്‍ഡാ, അണ്ണന്‍ തന്നെ ഇനി റിപ്ലൈ ഇട്ടോളൂ.. ഞാന്‍ വായിച്ചോളാം”

കോമപ്പന്‍: “ഡേയ് ഡേയ്, ഹ്ഹിഹിഹി”

ramappan_thebuji is offline. Messages you send will be delivered when ramappan_thebuji comes online

കോമപ്പന്‍: “(കണ്ണുരുട്ടുന്ന സ്മൈലി മൂന്നാലെണ്ണം)”

ramappan_thebuji is offline. Messages you send will be delivered when ramappan_thebuji comes online

++
വാല്‍ക്കഷണം :- എട്ടുകാലിക്കും എട്ടുകാലീന്റെ ഗ്രൂപ്പ് കാരനും/കാരിക്കും അവാര്‍ഡില്ലാത്തതിനാല്‍ എട്ടുകാലി ഈ പ്രശ്നം കുത്തിപ്പൊക്കും, അമ്മ്യാണെ..!!

++++++++++++++++++++++++
*ചിത്രങ്ങള്‍ google-ല്‍ നിന്നും കടമെടുത്തത്.
++++++++++++++++++++++++

27 comments:

  1. ramappan_thebuji is offline. Messages you send will be delivered when ramappan_thebuji comes online


    :-o
    :-o
    :D
    :D

    ReplyDelete
    Replies
    1. 10 വോട്ട് കിട്ടിയവനോ അതോ 7 വോട്ട് കിട്ടിയവനോ ഒന്നാമന്‍? 10 ആണൊ 7 ആണോ വലുതെന്ന് എണ്ണം പഠിപ്പിക്കുന്ന അന്നത്തെ ക്ലാസില്‍ പോയിട്ടില്ലേ എന്ന് ചോദിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ, “ഉമ്മഞ്ചാണ്ടി രാജി വെക്കണം, അച്യുതാനന്ദനെ ജയിലിലടക്കണം!”

      Delete
  2. അവാര്‍ഡ് ചത്താലും ജീവിച്ചാലും പന്തീരായിരം (പോസ്റ്റ്)

    ReplyDelete
    Replies
    1. @അനില്‍ഫില്‍ (തോമാ) : ഹ ഹ ഹ, തോമാച്ചനേം അവാര്‍ഡിന് പരിഗണിച്ചില്ലാ അല്ലേ, കെറുവ് കെറുവ്!!

      Delete
  3. എട്ടുകാലിയ്ക്ക് ഒരവാര്‍ഡ് തന്ന് പ്രശ്നം പരിഹരിക്കട്ടേ...??

    ReplyDelete
    Replies
    1. @ajith : ഭായീ, എങ്കി ഞാനെപ്പ ഈ പോസ്റ്റ് ഡിലീറ്റീന്ന് ചോദിച്ചാ മതി, ഹ്ഹ്ഹ്!!

      Delete
  4. എട്ടുകാലീ ഈ വലയില്‍ കമന്റിയാല്‍ കുടുങ്ങും. അതുകൊണ്ട് നിന്നെ തമസ്കരിക്കും.
    ഈ ബൂലോകം അവാര്‍ഡ് ഇങ്ങനത്തെ സാദനം ആണൂ എന്നു മെയിലുകല്‍
    ഇങ്ങനെ വന്നപൊഴാണ്‌ മനസ്സിലായത്. കൊള്ളാം കൊള്ളാം

    ReplyDelete
    Replies
    1. @ഇഗ്ഗോയ് /iggooy : കഴിഞ്ഞ കൊല്ലം വോട്ട് ചെയ്തവരാരും ജനം എന്നതില്‍പ്പെടത്തതിനാല്‍ ജനാധിപത്യത്തെപ്പറ്റി ചോദിക്കരുത്. ജനാധിപത്യമെന്ന ഉണ്ട(?) കണ്ടുപിടിച്ചത് ഇക്കൊല്ലം മാത്രമാ!

      Delete
  5. എല്ലാം കൊള്ളാം.

    ReplyDelete
    Replies
    1. @Vp Ahmed : ഒരു ഫീഷണി മണക്കുന്നല്ലോ അഹ്മദ്ക്കാ.. ങെഹ്!! ഹ്ഹ്ഹ്!!

      Delete
  6. Replies
    1. ങേ.., ഹ് മം! കളിയാക്കിയതാണല്ലേ!!

      Delete
  7. ഇങ്ങനെയൊക്കെ എയ്തിയാല്‍ ആരും കുടുങ്ങിപ്പോകും ഈ വലയില്‍.... ഇപ്പോ ഞാനും....

    ReplyDelete
  8. എന്തോന്നാടെ എട്ടുകാലീ ഇതൊക്കെ? ചുമ്മാ പോയി വല്ല നല്ല വലയും നെയ്ത് ബ്ലോഗിന്റെ മുക്കിലോട്ടിരുന്നേ..ഹ്മ്മ്...അവാര്‍ഡീ നോക്കി ഇരിക്കണ്ട...ഇരയെ നോക്ക്...

    ReplyDelete
    Replies
    1. ഹിഹിഹി! വയ്യായേ... എട്ടുകാലിക്ക് തൂങ്ങിമരിച്ചാലും വേണ്ടില്ലിനി..
      മുക്കിലിരുന്നിട്ടൊന്നും കാര്യമില്ലാ‍ാ :))

      as ramappan asked
      കോമപ്പന്‍: “@@ഇതൊക്കെ വിവാദമാക്കിയവരോട് ചോദിക്കെടോ@@ എന്ന് അയാള്‍ക്ക് റിപ്ലൈ കൊടുക്കെഡേയ്..”

      രാമപ്പന്‍: “അണ്ണാ, ഞങ്ങളല്ലെ ഇതിപ്പൊ വിവാദമാക്കിയത്?? (അന്ധാളിച്ച സ്മൈലി ഒന്ന്)”

      Delete
  9. മൊത്തം കുരുങ്ങിയല്ലോ എട്ടുകാലി...
    ബുലോകം, അല്ലെങ്കിലും ഇപ്പോള്‍ ഒരു
    കുരുക്കില്‍ ആണ്‌...

    ReplyDelete
    Replies
    1. പല പല കുരുക്കും ഉണ്ടാകും, വീഴരുത് വ്യക്തിപ്രഭാവം വാക്കുകളില്‍ മാത്രമല്ല പ്രവൃത്തിയിലാണ് പ്രവഹിക്കേണ്ടത് :))

      Delete
  10. ഹ ഹ ഹ കൊള്ളാം

    ReplyDelete
  11. കൊള്ളാമല്ലോ ഈ എഴുത്ത്!

    ReplyDelete
  12. കാല് എട്ടാണെങ്കിലും നാവിന്നുശിര് പതിനാറാ!

    ReplyDelete
  13. അപ്പോൾ ബൂലോകത്തിലെ ഈ കുരുക്കുവല കെട്ടിയത് കൊമപ്പനോ അതോ എട്ടുകാലിയോ..?

    ReplyDelete
  14. @ഇ.എ.സജിം തട്ടത്തുമല: മ്..
    @ബൈജുവചനം: ഹിഹിഹി!! ജീവിച്ച് പൊക്കോട്ടെ മാഷെ!
    @മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM: ഒക്കെത്തിനും കാരണം എട്ടുകാലി മാത്രമാണ്.. ഹിഹി!!

    എല്ലാവര്‍ക്കും നന്ദ്രി, വണക്കം..

    ReplyDelete

എന്നാപ്പിന്ന തരാനുള്ളത് തന്നിറ്റ് പൊക്കോട്ടാ, വീണ്ടും വന്നേക്കണേ..

Related Posts Plugin for WordPress, Blogger...