എട്ടുകാലിയുടെ കാലുകള്‍ തല്ലിയൊടിക്കും വരെ വല നെയ്യുന്നതായിരിക്കും..

24 August 2011

03. ഉത്(ശ)വസീസണ്‍

ഈ ആഴ്ചയില്‍ വായനയിലൂടെ കണ്ണോടിച്ചപ്പോള്‍ ശ്രദ്ധിക്കപ്പെട്ടത്-

01. അണ്ണാ ഹസാരെ തകര്‍ക്കുന്നതിനിടയില്‍ “വെടിക്കെട്ടിനിടയില്‍ ഉടുക്ക് കൊട്ടിയ പോലെയായി ബാബാ രാംദേവിന്റേത്.” രാംദേവിനെപ്പറ്റി ഒരു വിവരവും ഇല്ലെന്നതില്‍ അതിശയം.

02. അണ്ണാഹസാരെയെ പ്രമുഖ എഴുത്തുകാരി ചോദ്യം(?) ചെയ്യുന്നു, കൂടെ യൂട്യൂബില്‍ ഒരു വീഡിയോയും പ്രത്യക്ഷപ്പെട്ടിരുന്നു, ഹസാരെയെപ്പറ്റി അദ്ദേഹത്തിന്റെ ആദ്യകാല സഹപ്രവര്‍ത്തകരുടെ അഭിപ്രായങ്ങള്‍. പൊതുജനം കഴുതയാക്കപ്പെടാന്‍ ഇനിയും സമയമുണ്ടെന്നര്‍ത്ഥം. അതോ കഴുതയാകുന്നത്, മറ്റൊരു ജാസ്മിന്‍ വിപ്ലവം സ്വപ്നം കാണുന്ന കുത്തകകളോ? കാത്തിരിക്കാം.

03.ടെസ്റ്റ് ക്രിക്കറ്റ് മത്സരത്തില്‍ ഇംഗ്ലണ്ടിനോട് ഇന്ത്യ ഗംഭീരമായി തോറ്റു. സൗരവ് ഗാംഗുലിയ്ക്ക് സന്തോഷമുണ്ടാകുമോ എന്നറിയില്ല, എങ്കിലും അദ്ദേഹത്തിന്റെ ആരാധകര്‍ ഒരു പക്ഷേ സന്തോഷിക്കുന്നുണ്ടാവം, എന്തെന്നാല്‍, ഗാംഗുലിയുടെ അശ്രാന്തപരിശ്രമത്തിന്റെ ഫലം അനുഭവിച്ച മഹേന്ദ്രസിംഗ് ധോണി ഇനിയെങ്കിലും കാര്യങ്ങള്‍ മനസ്സിലാക്കി നീങ്ങുമെന്നതില്‍(?).

04. വാണിഭങ്ങള്‍ പഴയ മുഖ്യമന്ത്രിയുടെ നാക്കിലെ ‘വികടസരസ്വതി’ പറഞ്ഞ പോലെ അത്യുന്നതങ്ങളിലേക്ക്. പത്രങ്ങള്‍ക്ക് ഉത്സവക്കാലം. പ്രവാസികള്‍ക്ക് വേണമെങ്കില്‍ ജോലി കളഞ്ഞ് മഞ്ഞപ്പത്രങ്ങളുടെ പ്രാദേശിക ലേഖകരാവാമെന്ന തൊഴില്‍ സാധ്യതയുമുണ്ട്.

05. ബ്ലോഗ് വായനയിലൂടെ കടന്ന് പോയപ്പോള്‍ കുറേ തൊഴുത്തില്‍ക്കുത്ത് കാണപ്പെട്ടു. ഇവിടെയും ഉത്സവസീസണ്‍ തന്നെ എന്നറിഞ്ഞതില്‍, വൈകിയെങ്കിലും സന്തോഷം. വായനയിലൂടെങ്കിലും ഒരു പങ്ക് പറ്റിയതിലൂടെ ‘അമ്പലപ്പുഴപ്പായസം’ കഴിച്ച പ്രതീതി.

തീരുന്നില്ല, തുടരുകയാണ്, ഭൂമി കറങ്ങല്ലേ, നമ്മള്‍ തല കറങ്ങി വീഴും വരെ..

++++++++++++++++++++++++
*ചിത്രം google-ല്‍ നിന്നും കടമെടുത്തത്.
++++++++++++++++++++++++

3 comments:

  1. കൊള്ളാം ... തുടരൂ , ഈ നാട്ടില്‍ നടക്കുന്നതൊക്കെ കണ്ടു തലകറങ്ങി വീഴും വരെ ! :)

    ReplyDelete
  2. ++++++++++++++++++++++++
    @Lipi Ranju said..
    തല ചെറുതായി കറങ്ങണുണ്ട്, ഹ ഹ ഹ!!

    വായനയ്ക്ക് നന്ദി, എല്ലാവര്‍ക്കും.
    ++++++++++++++++++++++++

    ReplyDelete

എന്നാപ്പിന്ന തരാനുള്ളത് തന്നിറ്റ് പൊക്കോട്ടാ, വീണ്ടും വന്നേക്കണേ..

Related Posts Plugin for WordPress, Blogger...