എട്ടുകാലിയുടെ കാലുകള്‍ തല്ലിയൊടിക്കും വരെ വല നെയ്യുന്നതായിരിക്കും..

17 September 2011

06. ആനപ്പൊറത്തല്ലഡൊ, പൊരപ്രത്ത്.. #@%#$&!#+

കോമപ്പന്‍ :- “അല്ലപ്പീ, നിന്നെ ഇന്നലെ ഇവിടെങ്ങും കണ്ടില്ലല്ലോ..? ബ്ലോഗുലകത്തില്‍ ആരേലും.. ങെ?”

രാമപ്പന്‍ :- “ഗെഡ്യെ, കരിനാക്ക് വളക്കല്ല്ല്, ഒരാള് പോയാല് ഒരു കമന്റ്, അത്രേം ഹിറ്റുകള് പോം, അറിയാവോ..”

കോമപ്പന്‍ :- “എന്തുവാഡേ, ഈ ഹിറ്റ്, അടി കിട്ടാന്‍ അത്രോളം തെറി നീ എഴുതി വിടണ്ണ്ടല്ലേ, എങ്ങനെ സഹിക്കണ്..?”

രാമപ്പന്‍ :- “ന്റിഷ്ടാ, അതൊന്നും അല്ലാ, അതിപ്പ ബ്ലോഗ് സന്ദര്‍ശിക്കുമ്പ അവിടെ എണ്ണം കാണിക്കണ സംഭവമാ..”

കോമപ്പന്‍ :- “എന്തരോ കുന്തമാകട്ട്, ആട്ടെ- നീ ഇന്നലെ എവിടാരുന്നെടേയ്..?”

രാമപ്പന്‍ :-“ഇന്നലെ തോനെ പണിയാര്‍ന്ന്, തലസ്ഥാനത്തേയ്, അഞ്ചാറ് ബസ് കത്തിക്കല്, ഓട്ടോ, പിന്നെ കിട്ടിയതൊക്കേം.. മൊബീലി കൊറേ ചിത്രോം പിടിച്ച്, ഇത് വെച്ച് ഇന്നൊരലക്ക് അലക്കണം ബ്ലോഗില്..”

കോമപ്പന്‍ :-“തള്ളേ ദാ, കെടക്കണ്, ഇങ്ങനെ നീ കൊറേ കത്തിച്ചത് ബ്ലോഗ് പടച്ച് വിട്ടിട്ടില്ലേ കഴിഞ്ഞ വര്‍ഷോം? ആട്ടെ എന്താ സംഭവം?”

രാമപ്പന്‍ :-“ഇടത്തന്മാര്‍ടെ ഹര്‍ത്താലാര്‍ന്നേയ്..”

കോമപ്പന്‍ :-“അതെന്നെ, പക്ഷേ...ഏ.., നീ എപ്പ എടതനായത്?”

രാമപ്പന്‍ :-“അതിനിപ്പ സമയോം കാലോം വേണോ?”

കോമപ്പന്‍ :-“അല്ലടേയ്, ഭൂരിപക്ഷജനതയുടെ പ്രതിനിധികള് ഭരിക്കുമ്പ തീരുമാനം ഭൂരിപക്ഷത്തിന്റെതല്ലെ? പെട്രോള്‍ വില വര്‍ദ്ധന, കെ എസ് ആര്‍ ടി സീ സ്വകാര്യവല്‍ക്കരണം, സ്പെക്ട്രം കയ്യിട്ട് വാരല്‍.. ഇതിനൊക്കെ എതിരെ സമരം ചെയ്താല്‍ ജനാധിപത്യത്തിനെതിരല്ലെ? ശിക്ഷാര്‍ഹമല്ലേ?”

രാമപ്പന്‍ :-“കോപ്പ്, അങ്ങനല്ലാന്ന്, ഭരിക്കുന്നോനെ മുച്ചൂട് എതിര്‍ക്കുക, പെട്രോള് വെല വര്‍ദ്ധിച്ചാലും ക്രൂഡ് ഓയില് വെല ഇടിഞ്ഞാലും സമരം ചെയ്ത് നശിപ്പിക്കുക..”

കോമപ്പന്‍ :-“അതായത്, തെരഞ്ഞെടുപ്പിലൂടെ വന്നാലും മര്യാദക്ക് മോട്ടിക്കാന്‍ പോലും സമ്മതിക്കൂല്ലാന്ന്, അല്ലേ? എന്നിട്ട് എന്താണ് ഇതും വെച്ച് ബ്ലോഗ് കൃത്യങ്ങള്?”

രാമപ്പന്‍ :-“അതോ, കത്തണ ബസിന്റെം ജീപ്പിന്റെം പോട്ടം വെച്ച് ഹര്‍ത്താലിനെതിരെ പ്രതിഷേധിച്ച് ഒര് പോസ്റ്റിടണം, വെല വര്‍ദ്ധനേല് പ്രതിഷേധിച്ച് സര്‍ക്കാറിനെം നാല് ചീത്ത വിളിക്കണം, പത്തഞ്ഞൂറ് ഹിറ്റ് ഒറപ്പാ.. ജീവിക്കണ്ടേ..”

കോമപ്പന്‍ :-“അല്ലടേയ്, നെന്നെക്കൊണ്ട് നയാപ്പൈസക്ക് കൊണമില്ലാന്ന്..”

രാമപ്പന്‍ :-“ഹലോ, ആ.. എന്ത്? ആ പോസ്റ്റില് അക്ഷരത്തെറ്റോ? ആരാ കമന്റിയത്? ങെ, എട്ടുകാലിയോ.. അനോണിയല്ലേ, ആ കമന്റ് ഡിലീറ്റിയേക്കാം, ങെ.. വേറാരാ.. ആ ഞാന്‍ നോക്കട്ട്, ഇപ്പ പൊറത്താ, ആനപ്പൊറത്തല്ലൊഡോ, പൊരപ്രത്ത്.., ശരി ശരി.. ഓകെ.. #@%#$&!#+‌..”

“കോമപ്പാ, ശ്ശി തെരക്കാണേയ്, പിന്നെ കാണാട്ടാ..”

++
വാല്‍ക്കഷണം : ബ്ലോഗ് തുടങ്ങിയിട്ട് നയാപൈസക്ക് വകയില്ലെങ്കിലും “ജീവിക്കണ്ടേ” എന്ന് രാമപ്പന്‍ പറഞ്ഞതോര്‍ത്ത് കോമപ്പന്‍ ഉത്തരമില്ലാത്ത കടങ്കഥയ്ക്കുത്തരം തേടും പോലെ കുത്തിയിരിക്കുകയാണ്.. :-/

++++++++++++++++++++++++
*ചിത്രം google-ല്‍ നിന്നും കടമെടുത്തത്.
++++++++++++++++++++++++

13 comments:

  1. എട്ടുകാലിക്കും വേണം കമന്റ്, ജീവിക്കണ്ടേ, അത് പറഞ്ഞാ കോമപ്പന് മനസ്സിലാവൂല്ലാ :-/

    ReplyDelete
  2. ഇത് എട്ടുകാലി.. ഇത് കോമപ്പന്‍,ഇത് രാമപ്പന്‍.. അല്ല സത്യത്തില്‍ ആരാ ഈ എട്ടുകാലി??? എന്റെ എട്ടുകാലി ചേട്ടാ.. തല്ലു കൊള്ളിക്കാതെ ഒന്ന് പോകോ???

    ReplyDelete
  3. “....ശ്ശി തെരക്കാണേയ്, പിന്നെ കാണാട്ടാ..”
    എന്നുപറഞ്ഞ് പോണില്ലാട്ടാ..
    ഒന്നു കമന്റിയേക്കാം ..പാവം ജീവിച്ചു പോട്ടേ..! യേത്..!
    എഴുത്ത് പുടിച്ചിരിക്ക്ണ്.!
    ആശംസകളോടെ -പുലരി

    ReplyDelete
  4. ആശംസകൾ...
    ഇതും ആ ഹിറ്റ് കമന്റിൽ കൂട്ടിയേക്കണെ..!

    ReplyDelete
  5. ബ്ലോഗിൽ ഒരു ഹർത്താൽ നടത്തിയാലോ?

    ReplyDelete
  6. ബ്ലോഗ് തുടങ്ങിയിട്ട് നയാപൈസക്ക് വകയില്ലെങ്കിലും “ജീവിക്കണ്ടേ” എന്ന് രാമപ്പന്‍ പറഞ്ഞതോര്‍ത്ത് കോമപ്പന്‍ ഉത്തരമില്ലാത്ത കടങ്കഥയ്ക്കുത്തരം തേടും പോലെ കുത്തിയിരിക്കുകയാണ്.. :-/


    ഞാനും... :(

    ReplyDelete
  7. കാട്ടിലെ തടി തേവരേടാനാ, വലിയെടാ വലി.
    ന്തൂട്ടാ പര്‍ഞ്ഞേന്ന് ചോയ്ക്കരുത്, ഇങ്ങള് ‘ജീവിച്ചൊ‘ട്ടേന്ന്വച്ച് പര്‍ഞ്ഞതാ.
    ഹിറ്റെന്ന് പറയണത് പാറ്റേ കൊല്ലണ മരുന്നല്ലെ മന്‍സ്യാ?

    ReplyDelete
  8. @mad|മാഡ്-അക്ഷരക്കോളനി.കോം : ഹ്ഹ്, തല്ലിക്കോ, കാലൊടിക്കല്ലേ..!
    @ലീല എം ചന്ദ്രന്‍ : റ്റീച്ചറേ 8കാലി ഹ്ഹി..
    @വീ കെ : ഉവ്വ് ചേര്‍ത്തൂ..
    @mini//മിനി : റ്റീച്ചറേ, അങ്ങനേം വകുപ്പുണ്ടാരുന്നല്ലേ, ഛെ, മിസ്ഡ്!!
    @സീത* : ങേ.., ങാ‍ാ‍ാ!!!
    @ചെറുത്* : ആദ്യം ഉത്തരം, പിന്നെ ചോദ്യം മതീട്ടാ.. ഒരു കുപ്പി കിട്ടാനുണ്ടോ ഹിറ്റ്? കുറെ പാറ്റകളെ തട്ടാനുണ്ട്, അപ്പൊ വലയുടെ ആവശ്യം വരില്ലല്ലോ, എന്തേ..? ഇല്ലേ??

    വായിച്ചവക്കും അഭിപ്രായം പറഞ്ഞവക്കും നന്ദി

    ReplyDelete
  9. -“ഹലോ, ആ.. എന്ത്? ആ പോസ്റ്റില് അക്ഷരത്തെറ്റോ? ആരാ കമന്റിയത്? ങെ, എട്ടുകാലിയോ.. അനോണിയല്ലേ, ആ കമന്റ് ഡിലീറ്റിയേക്കാം, ങെ.. വേറാരാ.. ആ ഞാന്‍ നോക്കട്ട്, ഇപ്പ പൊറത്താ, ആനപ്പൊറത്തല്ലൊഡോ, പൊരപ്രത്ത്.., ശരി ശരി.. ഓകെ.. #@%#$&!#+‌..”

    ReplyDelete
  10. ചന്തു നായർ : ങേ..!! ആ, ഹിഹിഹി..

    ReplyDelete
  11. ന്യൂ ഡല്‍ഹി സിനിമ പോലെ തല്ലിക്കൊന്നു
    ഹിറ്റ്‌ ഉണ്ടാക്കുന്നോ..പെര പുറത്തുന്നു ഇറങ്ങണ്ട..
    അതാ നല്ലത്...താഴെ വന്നാല്‍ കൊല്ലും ഉറപ്പാ...

    ReplyDelete
  12. @ente lokam : :)) ഇറങ്ങുന്നില്ലാ‍ാ‍ാ‍ാ‍ാ‍ാ

    ReplyDelete

എന്നാപ്പിന്ന തരാനുള്ളത് തന്നിറ്റ് പൊക്കോട്ടാ, വീണ്ടും വന്നേക്കണേ..

Related Posts Plugin for WordPress, Blogger...