എട്ടുകാലിയുടെ കാലുകള്‍ തല്ലിയൊടിക്കും വരെ വല നെയ്യുന്നതായിരിക്കും..

19 September 2011

08. ചില പിന്തിരിപ്പന്‍ ‘മുന്തിരിപ്പന്‍’ ചിന്തകള്‍

01. എണ്ണവില കൂടി :- ഹസാരെ ഇഫക്റ്റ് കാരണം ജനം ചോദിക്കുന്നു എന്തേ ഹര്‍ത്താലിനു പകരം ഇടതുപക്ഷം നിരാഹാരം ഇരുന്നില്ല എണ്ണ വില കുറക്കാന്‍.

02. ഇറോം ശര്‍മ്മിള വര്‍ഷങ്ങളായ് നിരാഹാരത്തിലാണെന്ന് ഇടതുപക്ഷം ചോദിച്ചോ എന്നറിയില്ല.

03. ക്രിക്കറ്റില്‍ ഇന്ത്യ തോറ്റ് മടങ്ങിയത് വാര്‍ത്തയാകാന്‍ മാത്രം കാര്യമുണ്ടോ എന്ന് ചോദിക്കരുത്.

04. ഹോക്കി ചാമ്പ്യന്‍ഷിപ്പ് ജയിച്ച വാര്‍ത്ത ഒരു തദ്ദേശീയ ക്രിക്കറ്റ് മത്സരത്തിന്റെ പ്രാധാന്യം പോലും ഉണ്ടായോ എന്നും ചോദിക്കുന്നുണ്ടെന്ന് ആരോ പറഞ്ഞത് പോലെ.

05. കളി ജയിച്ച് വന്നപ്പോള്‍ ഹോക്കി കളിക്കാരന്റെ കൂരയ്ക്ക് ചുറ്റുമാണ് പത്രദൃശ്യമാധ്യമങ്ങള്‍, എന്തേ, അവര്‍ കളിക്കാന്‍ പോകുന്ന കാലത്തും ആ കൂര ഉണ്ടായിരുന്നില്ലേ എന്ന് ആരും ചോദിച്ച് പോകരുത്.

06. പാഴായ്പ്പോകുന്ന ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ക്കായ് ഫുഡ് ബാങ്ക് വരുന്നു. കയ്യിട്ട് വാരാന്‍ ഒരു കളരി, റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് വഴി കണ്ടെത്തിയതാണോ എന്ന് ചോദിക്കരുത്. നല്ലതെങ്കില്‍ നാലാള്‍ അറിയട്ടെ, അരവയര്‍ പോലും നിറയാത്തവരുടേത് ഒരു നേരമെങ്കിലും നിറയട്ടെ.

07. കേരള രാഷ്ട്രീയത്തില്‍ ഒരു നാറാണത്ത് ഭ്രാന്തന്റെ പിന്‍ഗാമി കൂടി.., പഴയ “മന്തിടം കാൽ വലം കാലേറ്റ് വാങ്ങി”യെന്ന് വാര്‍ത്ത..

08. വികസനത്തിന്റെ ആരാധ്യപുരുഷനെതിരെ പത്രങ്ങ(?)ള്‍ പടയോങ്ങുന്നു, ശ്രീമാന്‍ മോഡിയെ പേടിക്കുന്നതാരെന്ന് വ്യക്തമായോ എന്ന് ചോദിക്കാമോ? ചോദിക്കരുത്, പ്രശംസിച്ചവര്‍ തന്നെ വാളെടുക്കുന്ന കാലത്ത് “കമാ” എന്ന് മിണ്ടിപ്പോകരുത്.

09. അശ്ലീലം ശ്ലീലമുള്ളിടത്തോളം ഉണ്ടാകുമെന്നും അതിന്റെ വഴികള്‍ പലതും. ഹൈടെകിന്റെ ആദ്യവാക്കായ മൊബൈല്‍ ഫോണ്‍ അശ്ലീലങ്ങള്‍ വാര്‍ത്തയാകുന്നു ഇടത് വലത് മുന്നണികളില്‍.

10. ഓണത്തിന് പുട്ട് കച്ചവടം പോലെ പ്രകൃതിയും. വടക്കുകിഴക്കന്‍ ഇന്ത്യയില്‍ ഭൂകമ്പം, മരണം 50 കഴിഞ്ഞുവെന്നും നാശനഷ്ടം ഇനിയും കണക്കാക്കിയില്ല എന്നും പത്രവാര്‍ത്ത. മാധ്യമങ്ങള്‍ക്ക് ഇതില്‍ നിന്നും വരുമാനമവും സര്‍ക്കുലേഷന്‍ വര്‍ദ്ധനവും ഇല്ലാത്തതിനാല്‍ വലിയ കോലാഹലം പ്രതീക്ഷിക്കരുത്. “‘ലൈവു’ കാണുവാനൊത്തതിന്നെന്റെ ഭാഗ്യം” മാത്രം ഉണ്ടോ എന്ന് നോക്കിയാല്‍ മതി.

അതിനിടെ ഭൂകമ്പബാധിത സമീപപ്രദേശത്തെ ജയിലില്‍ നിന്നും തടവുപുള്ളികള്‍ രക്ഷപ്പെടാനൊരുങ്ങി. നിയന്ത്രണാധീനം എന്ന് മാധ്യമങ്ങള്‍. ഭൂകമ്പം കാരണമുണ്ടായ പരിഭ്രാന്തി കൂടുതല്‍ അപായങ്ങള്‍ക്ക് ഹേതുവാകുന്നു എന്നും റിപ്പോര്‍ട്ടുണ്ട്. വികസിത രാജ്യമെന്ന മുന്‍ഗണനയെങ്കിലും പ്രകൃതി ദുരന്തങ്ങളെ എങ്ങനെ സമചിത്തതയോടെ നേരിടുന്നു എന്ന ഒരു ചെറുവിവരണം ഇവിടെ വായിക്കാം.

++++++++++++++++++++++++
*ചിത്രം google-ല്‍ നിന്നും കടമെടുത്തത്.
++++++++++++++++++++++++

16 comments:

  1. “ഉണരാത്ത പത്മതീര്‍ത്ഥങ്ങള്‍”-മുരുകന്‍ കാട്ടാക്കടയുടെ കവിത വായിച്ചു, കേട്ടു-ഇന്ന്, അതില്‍ നിന്നും ചില വരികള്‍ കടം കൊണ്ടിട്ടുണ്ട്. കവിത പരിചയപ്പെടുത്തിയ ബ്ലോഗര്‍ക്ക് നന്ദി രേഖപ്പെടുത്തുന്നു.

    ReplyDelete
  2. മം സത്യം ...ഇപ്പോഴാ ഇതൊക്കെ ആലോചിക്കുന്നെ..

    ReplyDelete
  3. ഈ വഴി പഥികന്റെ ജപ്പാന്‍ കഥകള്‍ വായിച്ചു
    വന്നു..അവിടെ പറഞ്ഞ അതെ കമന്റ്‌ ആവര്തിക്കാനെ തോന്നുന്നുള്ളൂ...

    സ്വന്തം നാട് നശിപ്പിക്കുന്ന ജനം ആയി നാം മാറുന്നു..

    ഇത് എന്ത് കൊണ്ടു?

    ReplyDelete
  4. എട്ടുകാലി,
    പോസ്ട് വായിച്ചു എല്ലാ വര്‍ത്തയും അരച്ച് ചേര്‍ത്തിട്ടുണ്ടല്ലൊ!
    പക്ഷെ ഞാന്‍ ചെന്നെത്തിയത് "പഥികന്റെ" ബ്ലോഗിലാണ്
    ജപ്പാന്‍ യാത്രാവിവരണം ..
    അവിടെ എത്താന്‍ ഇടയാക്കിയതിനു നന്ദി

    ReplyDelete
  5. ഇതാണ്‌ ചങ്കൂറ്റം! സംയമനം പാലിച്ചുകൊണ്ട്‌, ഈ പൊളിച്ചെഴുത്ത്‌ തുടരട്ടെ....

    ReplyDelete
  6. നല്ല കലക്ഷന്‍സ്‌

    ReplyDelete
  7. പത്രം വായിക്കാഞ്ഞത് നന്നായി...ഹിഹി

    ReplyDelete
  8. ഇത്തരം എഴുത്തുകൾ ഇനിയും തുടരുക...ആശംസകൾ

    ReplyDelete
  9. കേരളാ ടസ്കേഴ്സിന്റെ ഗാലറി പോലെ ആളൊഴിഞ്ഞു കിടന്ന എന്റെ ബ്ലോഗിൽ പെട്ടെന്നുയർന്ന കമന്റുകളുടെ ആരവം എവിടെ നിന്നാനെന്നു തിരഞ്ഞിറങ്ങിയതാണ്‌ ഞാൻ...എത്തിയതിവിടെ !

    നന്ദി സുഹൃത്തേ !!!

    നല്ല കളക്ഷൻ...മാധ്യമലോകത്തിന്റെ ഒരു സ്നാപ് ഷോട്ട്...

    ReplyDelete
  10. നല്ല്ചിന്തകൾ തന്നെ...

    ആശംസകൾ

    ReplyDelete
  11. @mad|മാഡ്-അക്ഷരക്കോളനി.കോം : :)
    @ente lokam : ലളിതമായ ഉത്തരം, തെറ്റ് ചൂണ്ടിക്കാണിക്കുമ്പോള്‍ അത് ഉള്‍ക്കൊള്ളാന്‍ പഠിക്കണം, എന്തിലേ ശരിയിലേക്ക് നയിക്കപ്പെടുന്നുള്ളൂ. അതിന് ആദ്യം മാനസിക വളര്‍ച്ച വേണം. :)
    @മാണിക്യം : :)
    @V P Gangadharan, Sydney : നല്ല വാക്കുകള്‍ക്ക് നന്ദി. (എങ്കിലും, ഇതെല്ലാം പത്രവാര്‍ത്തകളാണെന്ന് കൂട്ടിച്ചേര്‍ക്കട്ടെ, എട്ടുകാലി അതൊന്ന് എഴുതിപ്പിടിപ്പിച്ചു ഇവിടെ എന്നേയുള്ളൂ)
    @Vp Ahmed : ഇത്തരം കളക്ഷന്‍സ് വല്ലപ്പോഴുമേ കിട്ടൂ, ഒരു അവിയല്‍ ;)
    @സീത* : അപ്പോള്‍ ഇതും വായിച്ചും നന്നാവില്ലെന്ന് തന്നെയാണോ?
    @ചന്തു നായർ : ഉം, പറ്റുവോളം തുടരാം..
    @ലീല എം ചന്ദ്രന്‍.. : പറ്റുവോളം തുടരാം..
    @നിറക്കൂട്ട്‌ : ettukaliblog@gmail.com ഇതാണ് ഐ ഡി (കൊല്ലാനോ വളര്‍ത്താനോ, ആവോ....!!!)
    @പഥികൻ : ഹ ഹ ഹ, കോമഡി കോമഡി!!! എല്ലാം നിമിത്തങ്ങളല്ലേ പഥികന്‍, ജപ്പാന്‍ സുഹൃത്തുക്കള്‍ എനിക്കുണ്ടായിരുന്നു. അവരുടെ പെരുമാറ്റഗുണം ഇത്തിരിയെങ്കിലും ഞാനറിഞ്ഞതാണ
    @Naseef U Areacode : :)

    വായിച്ചവര്‍ക്കും സന്ദര്‍ശിച്ചവര്‍ക്കും വിലപ്പെട്ട അഭിപ്രായം നല്‍കിയവര്‍ക്കും എല്ലാവര്‍ക്കും നന്ദി..

    ReplyDelete
  12. എന്തിനമ്മാവാ ന്നെ തല്ലണു...ഞാൻ നന്നാവൂല്ലാ...ഹും

    ReplyDelete
  13. കൊള്ളാം കേട്ടോ ഭായ്

    ReplyDelete
  14. എല്ലാം നല്ല നല്ല സൂപ്പർ ചിന്തകൾ തന്നെയാണ് കേട്ടൊ ഭായ്

    ReplyDelete

എന്നാപ്പിന്ന തരാനുള്ളത് തന്നിറ്റ് പൊക്കോട്ടാ, വീണ്ടും വന്നേക്കണേ..

Related Posts Plugin for WordPress, Blogger...