എട്ടുകാലിയുടെ കാലുകള്‍ തല്ലിയൊടിക്കും വരെ വല നെയ്യുന്നതായിരിക്കും..

26 August 2011

04. ഇരിക്കാനിടമില്ലാത്ത സ്കൂള്‍



01. വാക്കുകള്‍ക്ക് മൂര്‍ച്ച ഏറുന്നതെപ്പോഴാണ്?
02. വാക്കുകള്‍ വേദനിപ്പിക്കുന്നതെപ്പോഴാണ്?
03. വാക്കുകള്‍ നാണം കെടുത്തുന്നതെപ്പോഴാണ്?
04. വാക്കുകളെ നാണം കെടുത്തുന്നതെപ്പോഴാണ്?
(ചോദ്യങ്ങള്‍ വേണമെങ്കില്‍ തുടച്ചയാക്കാം..)

കാര്യത്തിലേക്ക്, സംക്ഷിപ്തരൂപത്തില്‍ താഴെ പ്രകാരം.

ബൂലോക എഴുത്തുകാരെ ഉപദേശിച്ചും, തെറ്റുകള്‍ ചൂണ്ടിക്കാട്ടി നേര്‍വ്വഴിക്കും നയിക്കാന്‍ ഒരു ബ്ലോഗെന്ന നിലയിലാണ് അടുത്തകാല പ്രസിദ്ധികരണങ്ങളിലെ “ഇരിപ്പിടം @ E സ്കൂള്‍” എന്ന ബ്ലോഗിലെ പുതിയ പോസ്റ്റ്. അവിടെ ബ്ലോഗ് ‘ഓണര്‍’ പ്രഖ്യാപിക്കുന്നുമുണ്ട് “അക്ഷരങ്ങള്‍ പെറുക്കിയെടുത്താണ് എന്റെ കളി” എന്ന്. ആധികാരികതയ്ക്ക് വേണ്ടിയാണോ എന്നറിയില്ല, അദ്ദേഹം ഒരു പത്രപ്രവര്‍ത്തകനായിരുന്നുവെന്നും അവകാശ(?)പ്പെടുന്നു(മു)ണ്ട് ഇതര ബ്ലോഗുകളില്‍.

ഏറ്റവും പുതിയ പോസ്റ്റ് എഴുത്തും ജീവിതവും ഒന്നല്ലെങ്കില്‍ റോസാപ്പൂ ചൂടുന്ന ഭാര്യ അടികൊള്ളും ശ്രീ ചന്തുനായര്‍ വകയാണ്. ആ ലേഖനവും തുടര്‍ന്നുള്ള അഭിപ്രായപ്രത്യഭിപ്രായ(വാക്ക് ശരി തന്നെയോ?)ങ്ങള്‍ വായിച്ച് കഴിഞ്ഞപ്പോള്‍ എട്ടുകാലിയും ഒരു അഭിപ്രായം അവിടെ പറഞ്ഞിരുന്നു.

എന്നാല്‍ മുകളില്‍ കാണിച്ച ‘സ്നാപ് ഷോട്ട്’-ചിത്രത്തില്‍ വായിക്കും പോലെ ആ അഭിപ്രായം നീക്കിയിരിക്കുകയാണ്. അപ്പോള്‍ മുതല്‍ എട്ടുകാലിയുടെ മനസ്സില്‍ ഉയര്‍ന്ന ചോദ്യങ്ങളില്‍ ചിലതാണ് മുകളില്‍ ആദ്യം കൊടുത്തിരിക്കുന്നത്, ചിലപ്പോള്‍ ബാലിശമായിരിക്കാം, എന്നാലും ചോദ്യങ്ങള്‍ ചോദ്യങ്ങള്‍ തന്നെയാണല്ലോ.

നീക്കം ചെയ്യപ്പെട്ട അഭിപ്രായം താഴെ കൊടുക്കുന്നു

“ആഹാ ..ഇവിടെ എന്തൊക്കെയോ പഠിക്കാന്‍ ഉണ്ടെന്ന വിശ്വാസത്തില്‍ ആണ് എട്ടുകാലി ഇങ്ങോട്ട് വന്നത്, വന്നപ്പോള്‍ ഇവിടെ അടി. എന്താണ് കാര്യമെന്നറിയാനന്‍ പോസ്റ്റും കമെന്റ്സും വായിച്ചു പഠിച്ചു. എട്ടുകാലിക്കും ഉണ്ട് സംശയം

സന്ദീപിന്റെ ചോദ്യം കടം കൊള്ളുന്നു ആദ്യം, ശ്രീ ചന്തു മാഷ്‌ എന്ത് അര്‍ത്ഥത്തില്‍ ആണ് സിദ്ധീക്ക് മാഷിന്റെ ബ്ലോഗ്‌ ആ സന്ദര്‍ഭവുമായി ബന്ധപ്പെടുത്തിയത് എന്ന് എട്ടുകാലിക്കും പിടി കിട്ടിയില്ല, ഒരു കണ്ണില്‍ നോക്കിയാല്‍ മനസിലാവുന്നത് എഴുത്തിലും വ്യക്തി ജീവിതത്തിലും വൈവിധ്യം പുലര്‍ത്തുന്നവരില്‍‍ ഒരാള്‍ ആണ് സിദ്ധീക്ക് എന്ന് പറഞ്ഞത് പോലെ ആണ്.. അതാണോ ചന്തു മാഷ്‌ ഉദ്ദേശിച്ചത്? മാഷ്‌ പറഞ്ഞത് മനസിലാവാഞ്ഞിട്ടോ മുതിര്‍ന്ന ആളിനോടുള്ള ബഹുമാനം കൊണ്ടോ ശ്രീ സിദ്ധിക്കും ഒരു നന്ദി വാക്കില്‍ അത് ഒതുക്കി, ഹിഹി!

ഇനി രമേശ്‌ സാറിനോട് ഒരു ചോദ്യം താങ്കള്‍, ഒരാള്‍ തെറി പറഞ്ഞ് എന്ന് ആരോപിച്ച ഒരു മെയില്‍ ഇവിടെ പ്രദര്‍ശിപ്പിച്ചു, അതില്‍ തെറിയൊന്നും കണ്ടെത്താന്‍ എട്ടുകാലിക്ക് കഴിഞ്ഞില്ലാ അത് മാത്രവുമല്ല ഇങ്ങനെ സ്വകാര്യമായ മെയിലുകള്‍ പരസ്യമാക്കുന്നത് തെറ്റല്ലേ സാറേ. ഇനി സന്ദീപിന്റെ പ്രയോഗം നാളികേരകുല, അതിനെ വിശദീകരിച്ച് രമേശ്‌ സാര്‍ മലര്‍ന്നു കിടന്നു തുപ്പുകയായിരുന്നു എന്ന് എട്ടുകാലി പറഞ്ഞാല്‍..?

ഓ:ടോ-പുതിയ വല എങ്ങനെ നെയ്യാം എന്ന് പഠിക്കാന്‍ വന്നതാ, പക്ഷെ നിരാശയാ ഫലം :(”

ആത്മസംയമനവും സഹയെഴുത്തുകാരോട് കാണിക്കേണ്ട സാമാന്യമര്യാദയും മറ്റും കാറ്റില്‍ പറത്തിയാണ് ശ്രീ രമേഷ് അരൂരിന്റെ വാക്കുകള്‍ പെറുക്കിയെടുത്തുള്ള കളിയെന്ന് അദ്ദേഹത്തിന്റെ പ്രസ്തുത ബ്ലോഗ് പോസ്റ്റിലെ മറുപടികള്‍ വായിക്കുമ്പോള്‍ തോന്നിയാല്‍ വായനക്കാരെ കുറ്റം പറയാന്‍ പറ്റുമെന്ന് തോന്നുന്നില്ല.

ബ്ലോഗുകള്‍ വായിച്ച് സാമാന്യം സത്യസന്ധമായ് അഭിപ്രായം പറയുന്നവര്‍ തിരിച്ച് പ്രതീക്ഷിക്കുന്നതും സത്യസന്ധമായ അഭിപ്രായമാണെന്നിരിക്കെ, പക്ഷെ രമേഷ് അരൂറിന് നേരെ തിരിച്ചും. പ്രസ്തുത പോസ്റ്റിലെ ചില സംശയങ്ങള്‍ക്കും തെറ്റുകള്‍ക്കും ശ്രീ രമേഷ് അരൂരിന്റെ മറുപടികള്‍ ബാലിശത്തിലെന്നതിലുമുപരിയാണ്.

സ്വയം ശരിയെന്ന് വിശ്വസിക്കുന്നതിനോടൊപ്പം ആ വിശ്വാസം തെറ്റെന്ന് ആധികാരികമായ് തെളിയിക്കപ്പെടുമ്പോള്‍ അത് സ്വീകരിക്കണം എന്നതും അറിവിന് മുമ്പില്‍ പ്രായവും ലിംഗവും അഞ്ജാ(ത)നും ഒന്നും അളവുകോല്‍ അല്ല എന്നതുമാണ് എട്ടുകാലിക്ക് കൂട്ടിച്ചേര്‍ക്കാനുള്ളത്.

++++++++++++++++++++++++
*ചിത്രം ഇരിപ്പിടം @ E സ്കൂള്‍ ബ്ലോഗില്‍ നിന്നും.
++++++++++++++++++++++++

10 comments:

  1. ഇത് വ്യക്തിഹത്യയല്ല, മറിച്ച്-
    "സ്വയം ശരിയെന്ന് വിശ്വസിക്കുന്നതിനോടൊപ്പം ആ വിശ്വാസം തെറ്റെന്ന് ആധികാരികമായ് തെളിയിക്കപ്പെടുമ്പോള്‍ അത് സ്വീകരിക്കണം എന്നതും അറിവിന് മുമ്പില്‍ പ്രായവും ലിംഗവും അഞ്ജാ(ത)നും ഒന്നും അളവുകോല്‍ അല്ല എന്നതുമാണ് ഉദ്ദേശിക്കുന്നത്.”
    തെറ്റുകള്‍ ചൂണ്ടിക്കാട്ടാം, ശരിയെങ്കില്‍ തിരുത്തുവാനുള്ള മനസ്സോടെ..

    നന്ദി.

    ReplyDelete
  2. @എട്ടുകാലി """ഇനി രമേശ്‌ സാറിനോട് ഒരു ചോദ്യം താങ്കള്‍, ഒരാള്‍ തെറി പറഞ്ഞ് എന്ന് ആരോപിച്ച ഒരു മെയില്‍ ഇവിടെ പ്രദര്‍ശിപ്പിച്ചു, അതില്‍ തെറിയൊന്നും കണ്ടെത്താന്‍ എട്ടുകാലിക്ക് കഴിഞ്ഞില്ലാ അത് മാത്രവുമല്ല ഇങ്ങനെ സ്വകാര്യമായ മെയിലുകള്‍ പരസ്യമാക്കുന്നത് തെറ്റല്ലേ സാറേ. ?"""


    സ്വകാര്യമായ മെയിലുകള്‍ പരസ്യമാക്കുന്നത് തെറ്റല്ലേ സാറേ?

    സ്വകാര്യമായ മെയിലുകള്‍ പരസ്യമാക്കുന്നത് തെറ്റല്ലേ സാറേ. ?

    എല്ലായിടത്തും അക്ഷര തെറ്റുകളും പോസ്ടിനെക്കാള്‍ അതിശയിപ്പിക്കുന്നതും ചിരിപ്പിക്കുന്നതുമായ അഭിപ്രായം പറയുന്ന ശ്രീ രേമേഷ് അരൂര്‍, എന്ത് പറഞ്ഞാലും അത് ഒക്കെ അംഗീകരിക്കുന്ന സുഹൃത്തുക്കളുടെ രേമെശേട്ടന്‍,എന്താ ഇതിനെ കുറിച്ച് അഭിപ്രായ പ്രകടനങ്ങള്‍ ഒന്നും കണ്ടില്ല ....

    എന്റെ മെയിലുകള്‍ ഫസിബൂക്കില്‍ പോസ്റ്റി ഞാന്‍ മെയിലിലൂടെ തെറി പറഞ്ഞു എന്ന് പറഞ്ഞു ആര്‍ത്തു ആര്‍ത്തു ചിരിച്ചത് പോലെ ഇതും ചെയ്യുമോ?

    ReplyDelete
  3. This comment has been removed by a blog administrator.

    ReplyDelete
  4. വിമർശനങ്ങൾ എഴുത്തുകാരന്റെ കഴിവിനെ വളർത്തുമെന്നു വിശ്വസിക്കുന്നു ഞാനും..പക്ഷേ വിമർശനം കഴമ്പുള്ളതാവണം..അങ്ങനെയെങ്കിൽ ഈ പറഞ്ഞ പോലെ പ്രായലിംഗഭേദമില്ലാതെ അംഗീകരിക്കുക തന്നെ വേണം..ഓംകാരത്തിന്റെ അർത്ഥം ഭഗ‌വാൻ ശിവൻ മുരുകനു ശിഷ്യപ്പെട്ട് മനസ്സിലാക്കി എന്ന പുരാണഭാഗം വ്യക്തമാക്കുന്നതും അതു തന്നെ..

    ReplyDelete
  5. ++++++++++++++++++++++++
    @കൊമ്പന്‍
    ആ കമന്റ് നീക്കിയിട്ടുണ്ട്, എന്തെന്നാല്‍ ഒരു കൂട്ടത്തിലല്ലെ നമ്മള്‍, അതിനാല്‍ നല്ല വാക്കുകള്‍ പ്രയോഗിക്കാം നമുക്ക്. :)

    @MyDreams said...
    അത്രേള്ളു.. :)

    പിന്നെ, താങ്കളുടെ അക്ഷരത്തെറ്റുകള്‍ പരിഹരിക്കപ്പെടുക തന്നെ വേണം.
    @സീത
    തീര്‍ത്തും ശരി തന്നെ.

    വായനയ്ക്ക് നന്ദി, എല്ലാവര്‍ക്കും.
    ++++++++++++++++++++++++

    ReplyDelete
  6. Ettukaaliyude ee nayam nikk laiki....kombante cmnt vaayich mindaathe poyathaanu njaan...nammal orey koottathilallye..sabhyamaaya bhashayil vimarsikkaamallo...

    ReplyDelete
  7. അനോണിയാണെങ്കിലും പറഞ്ഞത്‌ നൂറ്‌ ശതമാനം ശരി. പരാമർശിച്ച ബ്ലോഗിൽ കമന്റൊഴിവാക്കിയത്‌ മോശമായി പോയി.

    ReplyDelete
  8. ++++++++++++++++++++++++
    @സീത*
    :)

    @Sabu M H
    അവിടെ താങ്കളുടെ കമന്റ് ഞാന്‍ ലൈക്കി, ലൈക്കാന്‍ ഫേസ് ബുക്ക് ഓപ്ഷനുണ്ടായിരുന്നെങ്കില്‍ എന്ന് മോഹം, ;)
    ++++++++++++++++++++++++

    ReplyDelete
  9. കമന്റ്‌ അത് അനോണിയായാലും കഴമ്പ് ഉണ്ടേല്‍ മറുപടി നല്‍കണം.. :)

    ReplyDelete
  10. @mad|മാഡ്-അക്ഷരക്കോളനി.കോം
    അക്ഷരം തെറ്റീതല്ലല്ലോ?
    കുഴമ്പ്, ഇഹിഹി.. നന്ദി സന്ദര്‍ശനത്തിനും വ്യക്തമായ കമന്റിനും!!

    ReplyDelete

എന്നാപ്പിന്ന തരാനുള്ളത് തന്നിറ്റ് പൊക്കോട്ടാ, വീണ്ടും വന്നേക്കണേ..

Related Posts Plugin for WordPress, Blogger...