എട്ടുകാലിയുടെ കാലുകള്‍ തല്ലിയൊടിക്കും വരെ വല നെയ്യുന്നതായിരിക്കും..

22 September 2011

09. സന്യാസിയും എട്ടുകാലിയും - ഒരു മുഖാമുഖം.


സമരാനുഷ്ടാനകലയില്‍ നിപുണനായ സന്യാസി പ്രസിദ്ധനായത് ‘ലൈവ്-ഷോ’കളിലൂടെയായിരുന്നില്ല, മറിച്ച് അന്നൊരുനാള്‍ കലക്ട്രേറ്റ് പടിക്കല്‍ ‘എ സി’യാല്‍ കുളിര്‍മ്മ പടര്‍ത്തിയ പന്തലില്‍ നിരാഹാരസമരം തുടങ്ങി ആറാമത്തെ മണിക്കൂറില്‍ ശവാസനപരുവമായപ്പോള്‍ ഉള്‍ത്തടം ഉണര്‍ത്തിയ കൈകളാലൂന്നി അടുത്ത പെട്ടിക്കടയിലേക്ക് നിരങ്ങി പുട്ടും കടലയും അടിച്ചത് ചിത്രസഹിതം ഒരു മഞ്ഞപ്പത്രത്തില്‍ വന്നതോടെയാണ്. അന്ന് മുങ്ങിയ ആ മഹാനുഭാവന്‍ തൊട്ടടുത്ത ആഴ്ച പുതിയ രൂപഭാവങ്ങളോടെ പൊങ്ങിയത് ഒരു ബ്ലോഗ് മീറ്റിലായിരുന്നു.

ശേഷം സന്യാസിയുമായ് എട്ടുകാലി നടത്തിയ ഒരഭിമുഖം.

8കാലി : “ദന്തഗോപുരത്തില്‍ നിന്ന് താഴേക്ക് വീണ് നട്ടെല്ലുളുക്കിയത് പോലെയുണ്ടോ ഇപ്പോള്‍?”

സന്നി : “അങ്ങനെയൊന്നുമില്ലാ, ഇത്തിരി നീരുണ്ട്.. അതിപ്പോ..”

8കാലി : “നീരോ..?”

സന്നി : “ഉം, അന്ന് നാട്ടാര് പെരുമാറിയതിന്റെ..”

8കാലി : “എന്താ ഇവിടെ?”

സന്നി : “മീറ്റിലൊന്ന് കൂടി ‘ഈറ്റൊ’ന്ന് തരപ്പെടുത്താനും പിന്നെ എല്ലാവരെയും പരിചയപ്പെടാനും..”

8കാലി : “പഴയ പ്രക്ഷോഭപരിപാടികളെല്ലാം മതിയാക്കിയോ..?”

സന്നി : “ഉവ്വ്, തടി കേടാക്കാനില്ല, ചുമര് നാട്ടുകാര്‍ അടിച്ച് പൊളിച്ചാല്‍ ഞാനെങ്ങനെ ചിത്രം വരയ്ക്കും?”

8കാലി : “ഉം, ഇപ്പോഴത്തെ കര്‍മ്മമണ്ഡലം?”

സന്നി : “എഴുത്ത്”

8കാലി : “വ്യക്തമാക്കാമോ?”

സന്നി : “ഓ..”
“മുമ്പേ ഒരു ബ്ലോഗ് ഉണ്ടായിരുന്നെങ്കിലും പൊതുജനസമ്പര്‍ക്ക പരിപാടി കാരണം സമയത്തിന്റെ ലഭ്യതക്കുറവിനാല്‍ അതിലൊന്നും ക്രിയാത്മകമായ് ഇടപെടാന്‍ സാധിച്ചിരുന്നില്ല, ഈയിടെ എന്റെ ‘പുട്ടടിക്കല്‍’ വിവാദം  സൈബര്‍ ലോകത്ത് ചര്‍ച്ചാവിഷയമായിരുന്നു, ഒരു സുഹൃത്ത് വഴി അടുത്തകാലത്താണ് ഇക്കാര്യം അറിയാന്‍ കഴിഞ്ഞത്. വിവാദത്തിന് ശേഷം ഒരു മാധ്യമത്തിനു പോലും എന്റെ വിശദീകരണം കേള്‍ക്കാന്‍ ചെവിയുണ്ടായിരുന്നില്ല, എങ്കില്‍പ്പിന്നെ ബ്ലോഗ് ഒരു മാധ്യമമാക്കി എന്റെ ചിന്താധാര സൈബര്‍ ലോകത്തിലെങ്കിലും എത്തിക്കാം എന്ന ചിന്ത എഴുത്തിന്റെ ലോകത്തിലേക്ക് ഒരു തിരിച്ച് പോക്ക് ഉണ്ടാക്കി.”

8കാലി : “തിരിച്ച് പോക്ക് എന്ന് പറയുമ്പോള്‍..? അതൊന്ന് കൂടുതല്‍ വിശദീകരിക്കുന്നതില്‍..”

സന്നി : “വിശദമാക്കാം, ആദ്യകാലത്ത് ഞാന്‍ ഒന്നാം ക്ലാസ്സില്‍ വെച്ച് തന്നെ കവിതകള്‍ എഴുതുമായിരുന്നു. പിന്നീട് എഴുത്ത് നിര്‍ത്തുന്നത് ഒന്നാം ക്ലാസ്സില്‍ വെച്ച് അക്ഷരത്തെറ്റ് കാരണം ക്ലാസ് ടീച്ചര്‍ തോല്‍പ്പിച്ച് രണ്ടാം ക്ലാസിലേക്കുള്ള മാര്‍ഗ്ഗം തടഞ്ഞപ്പോഴായിരുന്നു.”

8കാലി : “ഒരു കവിത ചൊല്ലാമോ”

സന്നി : “എന്റെ ആദ്യകാലകവിതകളില്‍ എനിക്കേറ്റം ഇഷ്ടമായ ‘കണ്ണാന്തളിയും മണ്ണിരയും’ എന്ന കവിത കാതലായ അംശം മാറ്റാതെ ഇന്നത്തെ കാലത്തിനനുസരിച്ച് ഇത്തിരി  മാറ്റിയെഴുതിയത് ബ്ലോഗില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഞാനത് ഇവിടെ ചൊല്ലാം.”


കവിത : കണ്ണാന്തളിയും മണ്ണിരയും കാറ്റും*
രചന : സന്യാസി
ആലാപനം : സന്യാസി
സംഗീതം : സന്യാസി

"കണ്ണാടിനോട്ടത്തില്‍
കണ്ണീരുപ്പ് കലരാത്ത
കണ്ണുകള്‍, തന്‍കൈയ്യാല്‍
കണ്ണാന്തളി തലോടി..

മണ്ണിന്നടിയില്‍
മുനയൊടിയാ നോട്ടവും
മുഖമറിയാ മേദസ്സുമായ്
മണ്ണിര മനപ്പായസമുണ്ടു..

കാറ്റിന്റെ ചുവപ്പില്‍
കരിയിലയായ് അടര്‍ന്നു,
കണ്ണില്‍ കണ്ണീരുപ്പ്
കലര്‍ന്നറിയും മുമ്പേ കണ്ണാന്തളി..

മനപ്പായസമണ്ണിന്റെ മാറില്‍
മേദസ്സമര്‍ന്നലിഞ്ഞ്
മണ്‍കട്ടയായ് മണ്ണിര, ശേഷം
മണ്‍പൊടിയായ് മതം* പറന്നു കാറ്റില്‍..”

കാറ്റ്* = പദം പിന്നീട് കൂട്ടിച്ചേര്‍ത്തത്
മതം* = അഭിപ്രായം
+++

അടിമുടി മാറിയ 'സന്നി'(after eat).
- ഏതോ പോസ്റ്റിന് കമന്റാന്‍
വിക്കിപീഡിയ റെഫര്‍ ചെയ്യുന്നു.
8കാലി : “ഫന്റാസ്റ്റിക് & റിയലിസ്റ്റിക്.., കവിത ചിന്തയെ മഥിക്കുന്നു! ബൈ ദി വേ, എന്താണ് അര്‍ത്ഥമാക്കിയതെന്ന് വ്യക്തമാക്കാമോ?”

സന്നി : “ഫന്റാസ്റ്റിക് & റിയലിസ്റ്റിക് എന്നതിന്റെ അര്‍ത്ഥമാണോ..?”

8കാലി : “.... അത്... പിന്നെ..... ഈറ്റ് തുടങ്ങിയെന്ന് തോന്നുന്നു..”

സന്നി : “ഉവ്വ്..!”


++++++++++++++++++++++++
*ചിത്രങ്ങള്‍ google-ല്‍ നിന്നും കടമെടുത്തത്.
++++++++++++++++++++++++

16 comments:

  1. ‘ഈറ്റ്’ കാരണം എട്ടുകാലി തല്‍ക്കാലം രക്ഷപ്പെട്ടൂ!!

    ReplyDelete
  2. കൊള്ളാം.... പുട്ടും കടലയും തിന്നാനുണ്ടായ കാരണം സന്നിയോടു ചോദിക്കാമായിരുന്നു.......

    ReplyDelete
  3. ഇതാര്‍ക്കു പാര വെച്ചതാ................?

    ReplyDelete
  4. ആര്‍ക്കിട്ടോ താങ്ങിയതാല്ലേ !

    ReplyDelete
  5. @സങ്കല്‍പ്പങ്ങള്‍ : ആക്കിയതാ അല്ലെ? :-/
    @Naseef U Areacode : നേരിട്ട് ചോദിക്കുന്നോ?, അഡ്രസ് വേണമെങ്കില്‍ തരാം കേട്ടോ ;)
    (അത് ചോദിക്കാന്‍ വിട്ട് പോയ്, that's a nice Q Naseef)
    @Lipi Ranju : ലിപീനെത്തന്ന്യാണെന്ന് തോന്നിയോ, എങ്കില്‍ ആയിരിക്കും, ഹ്ഹ്ഹ്ഹ്!!
    @Anonymous : ശ്ശൊ, അനോണിച്ചേട്ടോ, സത്യങ്ങള്‍ വിളിച്ച് പറഞ്ഞാല്‍ ഞാന്‍ കമന്റ് ഡിലീറ്റുമേ, ഫന്റാസ്റ്റിക്കെന്ന് പറഞ്ഞ് ഒന്ന് സുഖിപ്പിക്കൂന്നെ!
    @the man to walk with : ;)
    @Vp Ahmed : ശ്ശ്, ആര്‍ക്കൊക്കെയോ എന്ന് ചോദിക്കാത്തതെന്തെ!!


    @@@
    സത്യത്തില്‍ ആര്‍ക്കും പാര വെച്ചതല്ലാ, പക്ഷെ ആധുനിക കവിത വ്യാഖ്യാനിക്കുന്ന പോലെ എല്ലാരും ഇങ്ങനെ പറയുമ്പോള്‍, ഞാനൊന്ന് കൂടെ വായിച്ച് നോക്കുമ്പോള്‍ അങ്ങനെറ്യാത്തന്നെയാണോ എന്ന് എനിക്കും ഒരു സംശയം.. ഉത്പ്രേക്ഷാക്ഷി!!

    എല്ലാ സന്ദര്‍ശകര്‍ക്കും അഭിപ്രായങ്ങള്‍ക്കും നന്ദി..
    (ഒരു വഷളന്‍ അനോണിക്കില്ല, ആ കമന്റ് വഷളത്തരം ആയതിനാല്‍ ഡിലീറ്റ് ചെയ്തിട്ടുണ്ട്.)

    ReplyDelete
  6. സന്നി കൊള്ളാം..
    ഗവിതയും ഗലക്കി..
    :)

    ReplyDelete
  7. sanniyum ettukaliyude valayil!!!!!!!!!!

    ReplyDelete
  8. സന്ന്യാസിയുടെ അഡ്രസ്സ് ഒന്നു തരാവോ...

    ReplyDelete
  9. എട്ടുകാലിയുടെ കാലുകള്‍ തല്ലിയൊടിക്കും വരെ വല നെയ്യുന്നതായിരിക്കും

    -----------------
    വല നെയ്ത്തല്ലാതെ തുണി നെയ്യാൻ അറിയോ?.. ചുമ്മാ വന്നപ്പോൾ താങ്കൾ മുകളിലെഴുതിയത്‌ കണ്ട്‌ ചുമ്മാതെ പറഞ്ഞു പോയതാ..

    ReplyDelete
    Replies
    1. @മാനവധ്വനി : ഹ്ഹ്ഹിഹി, വേള്‍ഡ് വൈഡ് വെബ് എന്നത് വേഡ് വൈഡ് ക്ലോത്ത്സ് എന്നാക്കിയാല്‍ നന്നായേനെ! പഴയ ചര്‍ക്കയ്ക്ക് പകരം ഉപയോഗിച്ചാല്‍ തുണി നെയ്യാനുതകുമായിരുന്നോ എന്നൊരു സംശയം അപ്പോഴും ഇല്ലാതില്ല. നിങ്ങടെ കമന്റിമ്മേല് വന്ന നമ്മട ചിന്തയേയ്!

      Delete
  10. എട്ടുകാലുള്ളത് നന്നായ്
    ഒന്നുരണ്ടെണ്ണം പോയാലും മറ്റുകാലുകൾ ഉണ്ടാകുമല്ലോ

    ReplyDelete
  11. വെറുതെ അല്ല അല്ലെ എട്ടുകാലി എന്ന് വിളിക്കുന്നെ ...........

    ReplyDelete
  12. @Jinto Perumpadavom : :))
    @മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM : ഹ്ഹിഹി!
    @സീത* : ഹ്ഹ്ഹ്ഹ്ഹി, അറ്റകൈ വേണോ? ങെ???!
    @മല്ലുണ്ണി : സന്നി എന്നെ എട്ടുകാലി ആക്കി!! എന്നതാ സത്യം
    @ബഷീര്‍ പി.ബി.വെള്ളറക്കാട്‌ : കോംപ്ലിമെന്റ് സന്നിക്ക് മാത്രം!! :))

    എല്ലാവര്‍ക്കും നന്ദീ‍ീ‍ീ‍ീ‍ീ‍ീ!

    ReplyDelete

എന്നാപ്പിന്ന തരാനുള്ളത് തന്നിറ്റ് പൊക്കോട്ടാ, വീണ്ടും വന്നേക്കണേ..

Related Posts Plugin for WordPress, Blogger...