
രാമപ്പന്‍ :-“ഹ്ഹ്ഹ്, ഉവ്വുവ്വേ.. ദിത്തിരി പുളിക്കുമേ.. നുമ്മ അനോണിയാ കോപ്പെ, പിന്നെങ്ങനെ കാണാനാ?”
"അതേയ്, താനെപ്പ ബ്ലോഗ് തുടങ്ങി, ങ്ഹേ..??”
കോമപ്പന്‍ :-“അതൊന്നുമില്ലപ്പീ, തോനെ സമയങ്ങള് ആപ്പീസില്‍ ഇരുന്നപ്പ.. അപ്പ നെറ്റിലൂടെ കയറി നോക്കിയതാണെഡേയ്”
രാമപ്പന്‍ :-“ആപ്പീസ് താന്‍ പൂട്ടിക്കും അല്ലേ.. ങ് ഹ്!”
കോമപ്പന്‍ :-“ഇല്ലഡേയ്, അതിരിക്കട്ട്, ഞാനൊന്ന് പറഞ്ഞാല് പിള്ളേ താന്‍ കോവിക്കല്ല്..”
രാമപ്പന്‍ :-“ന്റെ ഗെഡ്യേ, ഇല്ലെന്ന്, ന്തൂട്ടാന്ന്ച്ചാ വേം ചൊല്ലിത്തൊലയ്..”
കോമപ്പന്‍ :-“അല്ലെഡേയ്, അനോണിയെന്ന് വെച്ചാല്, എന്റെ ഒരു നോട്ടത്തില് താനൊക്കെ വ്യാജനല്ലെ? മറ്റേ വിലാസിനീം, ആഷാ മേനവനും, ഉറൂബും, മേരി ആന്‍ ഇവാന്‍സും, അജ്ഞേയും ജരാസന്ധനും കല്‍ക്കീം സഞ്ജയനും ഏകലവ്യനും കോവിലനും ഇന്‍ക്വിലാബും ഒക്കെം വ്യാജിയും വ്യാജനുമല്ലെ?”
രാമപ്പന്‍ :- “ഡോ കോപ്പെ, പരട്ടെ..”
കോമപ്പന്‍ :- “അണ്ണാ, കോവിക്കല്ലെന്ന് ആദ്യമേ പറഞ്ഞ്.. :( ”
രാമപ്പന്‍ :“ങ്ഹാ, ഐ ആം ദി സോറി, എഡോ മ മ മ മരത്തലയാ, വെല്ല്യ വെല്ല്യ സാഹിത്യകാരന്മാരെ വ്യാജനെന്ന് പറഞ്ഞപ്പോ ക്ഷോഭിച്ചതാ..!”
കോമപ്പന്‍ :-“അണ്ണന്‍ വികാരിയാവല്ല്..”
രാമപ്പന്‍ :-“ഉം, ശരി, പക്ഷേ ഇനി ഞാന്‍ പറേണത് മണ്ടേലോട്ട് കേറ്റിക്കോണം, ഏറ്റോ?”
കോമപ്പന്‍ :“ഏറ്റു”
രാമപ്പന്‍ :-“ബ്ലോഗര്‍ എന്നതിലുപരി വ്യക്തിപരമായി ആരെയും എനിക്ക് അറിയില്ല. അതിനാല്‍, പേരും ഫോട്ടോയും സ്വന്തം തന്നെ എന്ന് "പറയാതെ പറയുന്ന" അത്തരം അറിയാത്ത ആള്‍ക്കാര്‍ എന്നെ സംബന്ധിച്ച് അനോണിയും കൂടെ വ്യാജനും തന്നെയാണ് എന്ന് പറഞ്ഞാല്‍ താന്‍ അനുകൂലിക്കുന്നുവോ ഇല്ലയോ?”
കോമപ്പന്‍ :-“എന്ന് ച്ചാ.., എന്നാലും പോട്ടം അവനോന്റെന്ന്യാവും..”
രാമപ്പന്‍ :-“എന്താ അതില്‍ ഉറപ്പ് മരത്തലയാ? തനിക്കവര്‍ വല്ല സാക്ഷ്യപത്രോം തന്നിട്ടുണ്ടോഡോ കോപ്പെ, പോട്ടം അവനോന്റെ ആണെന്ന്? പേര് സ്വന്തം പേരാന്ന്? ങ് ഹെ”
കോമപ്പന്‍ :“അത്.. പിന്നെ..”
രാമപ്പന്‍ :-“ജബ ജബയല്ല മരത്തലയാ.. ഇനി പറയണ കാര്യം വളരെ ശ്രദ്ധിക്കണം.. ഓകെവാ”
കോമപ്പന്‍ :-“ഐവാ ഐവാ..”
രാമപ്പന്‍ :-“ഉം, കേള്‍ക്ക്.., ബ്ലോഗില്‍ പേരും ഫോട്ടോയും അവനവന്റേതെന്ന് എനിക്ക് തെളിയാത്തിടത്തോളം എല്ലാവരും എനിക്ക് അനോണികള്‍ തന്നെയാണ്. അനോണിയല്ലാ വ്യാജനല്ലാ എന്ന് തര്‍ക്കിക്കാനാണ് ഉദ്ദേശ്യമെങ്കില്‍ ഇനി പറയുന്ന ഏഴിന പരിപാടി അവരുടെ എല്ലാവരുടെയും ബ്ലോഗില്‍ പ്രദര്‍ശിപ്പിക്കേണ്ടതാവുന്നു..”
01. ജനന സര്‍ട്ടിഫിക്കറ്റ് (ആണ്‍, പെണ്‍, ജാതി, അംശം, ദേശം)
02. മരണസര്‍ട്ടിഫിക്കറ്റ് (ഉണ്ടെങ്കി)
03. വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റ് (ഉണ്ടെങ്കി)
04. റേഷന്‍ കാര്‍ഡ് (ഈ സാധനം കൊണ്ട് ഒരു കാര്യോം ഇല്ലാത്തതിനാല്‍ വ്യാജന്‍ ഉണ്ടാവില്ലെന്നുറപ്പിക്കാം, വിശ്വസിക്കാം)
05. വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് (നിര്‍ബന്ധമില്ല, അത് നോക്കി തിരിച്ചറിയാന്‍ പറ്റുമെന്ന ഉറപ്പില്ലാത്തതിനാല്‍)
06. സ്ഥിരതാമസം തെളിയിക്കണ സര്‍ട്ടിഫിക്കറ്റ് (വില്ലേജ് ആപ്പീസര്‍ സാക്ഷ്യപ്പെടുത്തിയത്, ബ്ലോഗര്‍ വില്ലേജ്മാന്‍ വകയല്ലാട്ടോ, തെറ്റരുത്!)
07. പൂര്‍ണ്ണകായ ഫോട്ടോ ഒന്ന് A4 സൈസില്‍ (വര്‍ഷത്തില്‍ രണ്ട് പ്രാവശ്യം പുതുക്കേണ്ടതാവുന്നു)
കോമപ്പന്‍ :-“...., ........., :| ”
രാമപ്പന്‍ :-“കോപ്പെ, നെന്റെ നാക്ക് അണ്ണാക്കിലോട്ട് പോയാ?”
കോമപ്പന്‍ :-“ഹലോ, ആരാ.. മഴയോ, ഇല്ലില്ലാ.. ങെ, പെയ്തൂന്നോ?? യ്യോ..”
രാമപ്പന്‍ :-“ :-o ”
കോമപ്പന്‍ :-“അണ്ണാ, ഇത്തിരി ഒതളങ്ങ ഒണാക്കാനിട്ടിട്ടൊണ്ട്, വാരി വെച്ചില്ലേല് മഴ നനയും.. പിന്നെ കാണാം, ഞാന്‍ പോയീ..”
രാമപ്പന്‍ :-“ചെല്ല് ചെല്ല്, ചെന്ന് വാരി പുഴുങ്ങി തിന്ന്.. നെനക്കൊക്കെ അതെന്നെഡോ നല്ലത്..!”
++++++++++
വിലാസിനി : എം കെ മേനോന്‍
ആഷാ മേനോന്‍ : കെ ശ്രീകുമാര്‍
ഉറൂബ് : പി സി കുട്ടിക്കൃഷ്ണന്‍
മേരി ആന്‍ ഇവാന്‍സ് : ജോര്‍ജ് എലിയട്ട്
അജ്ഞേയ് : എസ് എച്ച് വാത്സ്യായന്‍
ജരാസന്ധന്‍ : ചാരുചന്ദ്രചക്രവര്‍ത്തി
കല്‍ക്കി : ആര്‍ കൃഷ്ണമൂര്‍ത്തി
ഏകലവ്യന്‍ : കെ എം മാത്യൂസ്
സഞ്ജയന്‍ : എം ആര്‍ നായര്‍
കോവിലന്‍ : വി വി അയ്യപ്പന്‍
ഇന്‍ക്വിലാബ് : ഷാഹുല്‍ഹമീദ്
ബഹു: മുകളില്‍ പ്രതിപാദിച്ചവരെ വ്യാജനെന്ന് പറയേണ്ടി വന്നതില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു. സംഭവാമി യുഗേ യുഗേ എന്ന് കരുതി ക്ഷമിക്കുമല്ലോ.
++++++++++++++++++++++++
*ചിത്രം google-ല്‍ നിന്നും കടമെടുത്തത്.
++++++++++++++++++++++++
ബ്ലോഗില്‍ സജീവമാകാന്‍ സഹായിക്കുന്ന അനോണിയും സര്‍വ്വോപരി വ്യാജനുമായ (വ്യക്തിപരമായ് അറിയാത്തതിനാല്‍ എന്റെം നോട്ടത്തില്‍ അദ്ദേഹവും അനോണിയും വ്യാജനും തന്നെ) ബ്ലോഗര്‍ക്ക് ഈ ബ്ലോഗ് ‘ടെടിക്കേറ്റ്’ ചെയ്യുന്നു.
ReplyDeleteവായിച്ചു.
ReplyDeleteഞാന്‍ മാണിക്യം :)
മേലെ പറഞ്ഞിരിക്കുന്ന സാക്ഷ്യപത്രങ്ങളൊക്കെ ആ ബ്ലോഗ് ഓണറുടെ തന്നെയാണെന്ന്, ഇനി ഗൂഗിള്‍ സാക്ഷ്യപ്പെടുത്തുമോ?
ReplyDeleteആശയസംവാദത്തിനു നിങ്ങള്‍ തെരഞ്ഞെടുക്കുന്ന രീതിയും ഞാന്‍ തെരഞ്ഞെടുക്കുന്ന രീതിയും രണ്ടായതിനാലാണ് നാരദന്റെ ഫോട്ടോ ഈ ബ്ലോഗില്‍ നിന്നും മാറ്റിയത്.പോസ്റ്റുകള്‍ കണ്ടപ്പോള്‍ പിന്തുടരുന്നതില്‍ കാര്യമില്ലെന്ന് തോന്നി.
ReplyDelete@പോസ്റ്റ് :അനോണികളും സനോണികളും എഴുത്തിന്റെ മേന്മയെ മാത്രം ആധാരമാക്കി അന്ഗീകരിക്കപ്പെടണം.അത് കുറച്ചു കൂടി നല്ല രീതിയില്‍ അവതരിപ്പിക്കാമായിരുന്നു.എന്ത് പറയുന്നു എന്നത് മാത്രമല്ല എങ്ങിനെ പറയുന്നു എന്നതും നോക്കെണ്ടിയിരിക്കുന്നു.
@നാരദന്‍ : ആശയങ്ങള്‍ ഒരേ വിഷയത്തില്‍ വ്യത്യസ്ത മനസ്സില്‍ വ്യത്യാസപ്പെട്ടിരിക്കുമല്ലോ, അത് പ്രകടിപ്പിക്കുന്നതിലും അങ്ങനെ തന്നെ. എങ്ങനെ പറയുന്നു എന്നത് പ്രാധാന്യമര്‍ഹിക്കുന്നു. ബൗദ്ധികമായ് ആള്‍ക്കാരെ ഉഴലിക്കുന്ന ആധുനിക കവിത എന്ന പേരിലും ഇവിടെയുള്ള എല്ലാ പോസ്റ്റുകളും മാറ്റിയെഴുതാന്‍ എനിക്ക് കഴിയും. പക്ഷെ അത്തരം എഴുത്തിലൂടെ അത് ഭൂരിപക്ഷം വായനക്കാരിലും എഴുതിയ ആളിന്റെ വ്യാഖ്യാനം ഇല്ലാതെ എത്തില്ല എന്നത് നൂറ് തരം.
ReplyDeleteപിന്നെ ഭാഷ, അത് അരോചകമെങ്കില്‍ അത്രയേ ഇതിലൂടെ പൊളിച്ചടുക്കപ്പെടുന്നവര്‍ക്ക് അര്‍ഹതയുള്ളൂ. പോസ്റ്റുകള്‍ എല്ലാം വായിച്ചെങ്കില്‍ വ്യതിയാനം താങ്കള്‍ക്ക് ബോധ്യമാകാവുന്നതേയുള്ളൂ.
@സോണി : ആത്യന്തികമായ് ഇവിടെ തീരുമാനിക്കുന്നതാരെന്നത് തന്നെയാണ് എന്റെയും ചോദ്യം.
@മാണിക്യം : :)
വായിച്ചവക്കും അഭിപ്രായം പറഞ്ഞവക്കും നന്ദി
അനോണിയും തൂലികാ നാമവുമൊക്കെ ഓരോരുത്തരുടെ മൌലിക അവകാശങ്ങള്‍ ആണ്..എഴുത്തും എഴുതുന്ന ആളും തമ്മില്‍ കൂട്ടി കുഴയ്ക്കരുത് എന്നാണു എന്റെ അഭിപ്രായം...വായനക്കാര്‍ക്ക് വയനയല്ലേ വേണ്ടത്...എഴുതുന്നത് ആരായാല്‍ എന്ത്.. എഴുത്തില്‍ കഴമ്പുണ്ടോന്നു നോക്കണം അത് കമെന്റ് ആയാലും പോസ്റ്റ് ആയാലും..
ReplyDeleteഇതെന്തര് അണ്ണാ, തലേല് സഞ്ചികളും മറ്റും കമഴ്ത്തിവച്ചിട്ടൊരു കളി. അനോണിയായൊരു ബ്ലോഗര്‍, കുറേ അനോണീ കമന്‍റുകളും. കുടുമ്പത്തീ പെറന്നോരാരേലും ഇവിടെകേറി കമന്‍റുവോ? അതോ നിങ്ങളൊക്കേം ഇനി ആ ലിസ്റ്റില്‍ കേറാനുള്ളോരാണോ, എ ഏ?
ReplyDeleteഇതൊരു വിഷയമാണോ? അല്ലാ.....ആക്കണോ...!! വിട്ട്പിടി മച്ചൂ,
യ്യോ, നുമ്മളും പേരില്ലാത്തോനാണല്ലോ ലെ.
അപ്പൊ പറഞ്ഞതൊക്കേം പിന്‍വലിച്ച്. അനോണികളും സനോണികളും ഒന്നിച്ച് വാഴുന്ന സുന്ദരസുരഭിലമായ ബൂലോകം സ്വപ്നം കണ്ട ആരെയെങ്കിലും ഓര്‍ത്ത് ഐക്യദാ/ധാ/ദ്ധാര്‍ഡ്യം പ്രഖ്യാപിക്കുന്നു :പ്
സ്വന്തം identity മറച്ചു വെയ്ക്കുന്നത് ഓരോരുത്തരുടെ ഇഷ്ടം.
ReplyDeleteപക്ഷെ വേറെ ഒരാളുടെ പേര് സ്വീകരിക്കുകയോ മനപ്പൂര്‍വം വായനക്കാരെ തെറ്റിദ്ധരിപ്പികുകയോ ചെയ്യുന്നത് ആണ് മോശം..ആശംസകള്‍...
identity...problems
ReplyDelete@സീത* : താങ്കള്‍ക്കുള്ള മറുപടി ഇവിടെയുണ്ട്. lolzzzz
ReplyDelete@ചെറുത്* : “യ്യോ, നുമ്മളും പേരില്ലാത്തോനാണല്ലോ ലെ..”
ആണോ, ചെലപ്പം ആയിരിക്കും, തീരുമാനം ആരെടുക്കുന്നു എന്നതിനെ അടിസ്ഥാനപ്പെടുത്തിയിരിക്കും അത്!
@ente lokam : അനോണിയായാലും സനോണിയായാലും താങ്കള്‍ പറഞ്ഞതിനോട് 100% അംഗീകരിക്കുന്നു! (ഓ:ടോ:-അനോണിയേക്കാള്‍ ഫീകരര്‍ സനോണി പേരുകളില്‍ വിലസി നടക്കുന്നുണ്ട്, എന്നിട്ടാണ് കയ്യില്ലാത്തവര്‍ ആരാന്റെ കയ്യിലെ നഷ്ടമായ വിരലിനെപ്പറ്റി ഗുണദോഷിക്കുന്നത്!!)
@Anees Hassan : no problemzzzzzz!! any problem? ;) :))
സന്ദര്‍ശകര്‍ക്കും അഭിപ്രായങ്ങള്‍ക്കും നന്ദി..
ആശംസകള്‍ !!!
ReplyDeletenjaan itta coment evide ettukaali???this is bad
ReplyDelete:-)
ReplyDeleteആശംസകൾ....
ReplyDelete@പ്രിയസുഹൃത്തെ,mad|മാഡ്-അക്ഷരക്കോളനി.കോം
ReplyDeleteഈ പോസ്റ്റില്‍ താങ്കളുടെ കമന്റ് ഇല്ലെന്നാണ് എന്റെ ഓര്‍മ്മ. എന്റെ മെയിലും ഞാന്‍ ചെക്ക് ചെയ്തു..
അഥവാ ഡിലീറ്റായിട്ടുണ്ടെങ്കില്‍ സാദരം ക്ഷമിക്കുക, അറിയാതെയാണത്, ഇന്നലെ രാവിലെ മുതല്‍ ബ്ലോഗിനും മെയിലിനും എന്തോ സാങ്കേതിക തകരാര്‍ സംഭവിച്ചിരുന്നു. അപ്പോഴെങ്ങാനം ആയിരുന്നു താങ്കള്‍ കമന്റ് ചെയ്തതെങ്കില്‍ അതില്‍പ്പെട്ട് കമന്റിനും വല്ലതും സംഭവിച്ചിരിക്കാനാണ് സാധ്യത.
ഇ-മെയില്‍ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ടെങ്കില്‍, ആ കമന്റ് കയ്യിലുണ്ടെങ്കില്‍ വീണ്ടും പോസ്റ്റ് ചെയ്യാന്‍ അപേക്ഷ. നന്ദി..
വിഷമമുണ്ടായതില്‍ ഖേദത്തോടെ
8കാലി..
++++++++++
@chithrakaran:ചിത്രകാരന്‍ : നന്ദി ട്ടാ..
@Sandeep.A.K : :-)
@ചന്തു നായർ : നന്ദി.
എല്ലാ സന്ദര്‍ശകര്‍ക്കും അഭിപ്രായങ്ങള്‍ക്കും നന്ദി..
ആശംസകള്‍
ReplyDeleteലീല എം ചന്ദ്രന്‍.. : :)
ReplyDeleteഭയങ്കര ഡെഡിക്കേഷൻ...ട്ടാ
ReplyDeleteഅല്ലാ ഈ എട്ടുകാലി വല്ല അനോണി വകുപ്പിൽ പെട്ട വല്ലതുമാണോ ഗെഡീ
@മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. : ഡെഡിക്കേഷനില്ലേല്‍ രക്ഷയില്ലാാാ, ഹ്ഹി
ReplyDelete