എട്ടുകാലിയുടെ കാലുകള്‍ തല്ലിയൊടിക്കും വരെ വല നെയ്യുന്നതായിരിക്കും..

05 March 2012

12. പ്രൊമോഷന്‍ കുമാര്‍*

കോമപ്പന്‍ :- “അളിയോ, ഇന്നെന്താണ് സ്പെഷ്യല്..?”

രാമപ്പന്‍ :- “കാര്യോണ്ടിഷ്ടാ, അപ്പനപ്പൂപ്പന്മാര് തൊട്ട് മ്മ്ല് ഹെറാള്‍ഡ് മുതല് ഇങ്ങേയറ്റം കടമറ്റത്ത് പേപ്പറ് വരെ വായിച്ച് തെറ്റ് തിരുത്തീര്‍ന്നതാ, അറിയോ തനിക്ക്, ങെ..?”

കോമപ്പന്‍ :- “തള്ളേ, തലേലേ കിളി പോയോ അണ്ണാ..”

രാമപ്പന്‍ :- “കോപ്പ്, എഡോ മൂപ്പിലേ, ബ്ലോഗിലെ ഇഞ്ചാദികളെല്ലാം മ്മ്ലോട് ചോയ്ച്ച് തെറ്റ് തിരുത്തുന്ന കാലം മാറീ, ഒറ്റൊരുത്തനും ഈ വഴിക്കില്ല ഇപ്പോള്‍, ഓഹ്, അവറ്റോള്‍ക്കിപ്പ ഗൂഗിള്‍, ചില ഊച്ചാളി വായനക്കാര്, ഇത്യാദികളുണ്ടല്ലോ തെറ്റ് തിരുത്തിക്കാന്‍..”

കോമപ്പന്‍ :-“എന്തരണ്ണാ, അട്ത്ത പടി..”

രാമപ്പന്‍:- “പടിയല്ല കോപ്പെ, പിടിയാ..”

കോമപ്പന്‍ :- (ചോദ്യഭാവം മാത്രം)

രാമപ്പന്‍ :- “മ്മ്ലീ പ്രൊമോഷന്‍ പരിപാടി നിര്‍ത്തി, അല്ല പിന്നെ..!”

കോമപ്പന്‍ :- “അപ്പൊ അണ്ണാ, അണ്ണനാണോ ‘വെഗളിത്തരങ്ങള്‍’ ബ്ലോഗിലെ ‘പ്രൊമോഷന്‍ കുമാര്‍’ എന്ന പുതിയ പോസ്റ്റിലെ ആ കഥാപാത്രം..?”

രാമപ്പന്‍ :- കിര്‍ ര്‍ ര്‍... ര്‍ (റേഷനരി ചവക്കുന്ന പോലെ പല്ലിറുമ്മുന്നു)

കോമപ്പന്‍ :- “അണ്ണാ, ഷെമി, ഒരു മറുബ്ലോഗ് ഇന്നെന്നെ പടച്ച് വിടാംന്ന്!”




അശരീരി :- “ഓഓ, നിന്റെയൊക്കെ പ്രൊമോഷന്‍ കിട്ടാഞ്ഞിട്ട് ബ്ലോഗേര്‍സെല്ലാരും കുന്ദംകുളം മാപ്പ് വിറ്റാണ് ഇപ്പോ ജീവിക്കുന്നത്, ഒന്ന് പോഡാര്‍ക്കാ, ഡാ ഓഡാനാ പറഞ്ഞത്..”




പിന്നാമ്പുറക്കാഴ്ച :- (തോര്‍ത്ത് മുണ്ടാല്‍ മൂടപ്പെട്ട രണ്ട് തലകള്‍ അകലേയ്ക്ക് പമ്മി മറയുന്നു..)


++++++++++++++++++++++++
*ചിത്രങ്ങള്‍ google-ല്‍ നിന്നും കടമെടുത്തത്.
++++++++++++++++++++++++

29 comments:

  1. പ്രൊമോഷന്‍ കുമാര്‍ ശ്രീ സുകുമാറിന്റെ ഒരു കഥ & കഥാപാത്രം

    ReplyDelete
  2. റേഷനരി ചവയ്ക്കുന്ന പോലെ പല്ലിറുമ്മുന്നു ഞാന്‍...കേള്‍ക്കുന്നുണ്ടോ

    ReplyDelete
    Replies
    1. നാല് കായി എറക്കീട്ട് മട്ടയോ, കുറുവയോ വാങ്ങിത്തിന്നില്ലേല്‍ ഇങ്ങനെയിരിക്കും.. ഹ്ഹ്!

      Delete
  3. എനിക്കൊന്നു മി മനസ്സിലായില്ല തലയ്ക്കു മുകളിലുടെ പോയി ഹ ഹ ഹ

    ReplyDelete
    Replies
    1. അല്‍പ്പം വൈകിയതാണ് പോസ്റ്റ് മനസ്സിലാക്കാന്‍ പറ്റാതിരുന്നത്, ഉദ്ദേശം 2011 ആഗസ്ത് മാസം നടന്ന സംഭവം രാമപ്പന്റെം കോമപ്പന്റെം സംഭാഷണശകലത്തിലൂടെ പിടിച്ചടുത്തതാണ്.. ക്ഷമിക്കൂട്ടോ..

      Delete
  4. ithokke erinjidathu undo..?
    atho kollenda idathu kondo?enikku
    ariyaille ettukali..ningal vala
    neythu konde irikkoo....ashamsakal..

    ReplyDelete
  5. എട്ടുകാലീ, സങ്കതി രസണ്ട്, ഏതാണ്ടൊക്കെ മനസ്സിലായി, മുഴുവനായി ഇല്ല.

    ReplyDelete
    Replies
    1. വലിയ കാര്യമൊന്നും ഇല്ലാന്നെ, പക്ഷെ ഇങ്ങനെയൊക്കെ എങ്കിലും ചെയ്തില്ലെങ്കില്‍ മനസ്സിനൊരു വല്ലായ്ക, :))

      Delete
  6. മലപ്പുറത്തുകാരനായതോണ്ടായിരിക്കാം..,മുഴുവനുമങ്ങോട്ട് മനസ്സിലായില്ലേലും ഒത്തിരിയൊക്കെ പിടിത്തം കിട്ടി..

    എട്ടുകാലീ..ഇനിയും നെയ്യുക.. ഈ കീറിപ്പറിഞ്ഞ ലോകത്തെ തുന്നിക്കൂട്ടുക..!
    ആശംസകള്‍..

    www.kachatathap.blogspot.com

    ReplyDelete
    Replies
    1. ന്റെ ചെങ്ങായീ, ഞമ്മളും അയിന്റട്ത്തായിറ്റ് ബരുംന്ന്.. :)

      Delete
  7. ഒരു ഉഗ്രൻ എട്ടുകാലിയെ അയച്ചുതരട്ടെ?

    ReplyDelete
    Replies
    1. ആയ്ക്കോട്ടെ ആയ്ക്കോട്ടെ, വരട്ടിത്തിന്നാല്ലോ.. :))

      Delete
  8. വായിച്ചുവെന്ന് അറിയിക്കട്ടെ.

    ReplyDelete
  9. ഒന്നും അങ്ങട് കത്തീല എട്ടുകാലീ ..
    പക്ഷെ എന്തൊ ഒരു പണി ഉണ്ടല്ലൊ ഇഷ്ടാ !
    എന്റെ തലയിലൂടെയും ഒരു കിളി പറന്നു പൊയേട്ടൊ ..

    ReplyDelete
    Replies
    1. അല്‍പ്പം വൈകിയതാണ് പോസ്റ്റ് മനസ്സിലാക്കാന്‍ പറ്റാതിരുന്നത്, ഉദ്ദേശം 2011 ആഗസ്ത് മാസം നടന്ന സംഭവം രാമപ്പന്റെം കോമപ്പന്റെം സംഭാഷണശകലത്തിലൂടെ പിടിച്ചടുത്തതാണ്.. കിളിയെ ഇനീം പിടിക്കേണ്ടി വരും, ഹിഹി

      Delete
  10. വന്ന് കണ്ട് വായിച്ചവര്‍ക്കും അഭിപ്രായപ്പെട്ടോര്‍ക്കും എല്ലാവര്‍ക്കും നന്ദി പറയുന്നു.. :) :)

    ReplyDelete
  11. ...അല്ലേ ശ്രീമാൻ എട്ടുകാലീ, സത്യത്തിൽ ചിലന്തിയുടെ പണിയേയുള്ളോ? ഈ രാമപ്പ-കോമപ്പമാരെ ഒന്നു പറഞ്ഞുവിട്ട് നല്ലനല്ല സംഭവങ്ങൾ കണ്ടുപിടിച്ച് വിമർശനമായിത്തന്നെ അങ്ങോട്ടെഴുത്. ആ മുഖംമൂടിയുടെ ദ്വാരത്തിൽക്കൂടി രണ്ടു കണ്ണുമാത്രമേ കാണുന്നുള്ളൂ. ബാക്കി എഴുത്തിലൂടെ പോരട്ടെ......

    ReplyDelete
  12. കൊള്ളാലോ എട്ടുകാലി.. :)

    ReplyDelete
  13. അതെ ഇത്തരം പ്രമോഷൻ ഉണ്ടെങ്കിൽ തന്നെയാ പ്രശസ്തിയും,പെരുമയുമൊക്കെ വരികയുള്ളൂ അല്ലേ എട്ടു കാലാ

    ReplyDelete
  14. ഭാഷ മനസ്സിലാകാത്തത് കൊണ്ടാകും എനിക്കും ശരിക്ക് കിട്ടിയില്ല..

    ReplyDelete
  15. അഷ്ടപദീ.. എട്ടുകാലിയെ ആങ്ങിനെയും വിളിക്കാലോ.. നന്നായിട്ടുണ്ട്.

    ReplyDelete
  16. വല്ലപ്പോഴും ആരെങ്കിലും വായിച്ചിരിക്കേണ്ട ഒരു പോസ്റ്റ് എന്ന് പറഞ്ഞു

    മെയിലയച്ചാല്‍ ഉടനെ ആ ലിങ്കില്‍ പോയി വായിച്ച് എന്തെങ്കിലും മനസ്സില്‍

    തോന്നിയ രണ്ടു വാക്ക് എഴുതാറുണ്ടായിരുന്നു. അങ്ങിനെ സ്വന്തം ബ്ലോഗില്‍ വളരെ

    സജീവമല്ലെങ്കിലും ബൂലോകത്ത് ഒരു കമന്റുകാരനായെങ്കിലും സാന്നിദ്ധ്യം

    അറിയിച്ചിരുന്നു. ഇനിയിപ്പോള്‍ ആ പരിപാടിയും നിര്‍ത്താമെന്നു തോന്നുന്നു.

    വിഴുപ്പലക്കുന്നവര്‍ അലക്കിക്കൊണ്ടിരിക്കട്ടെ,അതിനു നമുക്കെന്തു

    ചേതം?.പോസ്റ്റുകള്‍ വായിച്ചാലും മിണ്ടാതിരുന്നാല്‍ മതിയല്ലോ?.മൌനം

    വിദ്വാനു.......

    ReplyDelete
  17. വന്നൂ....വായിച്ചൂ

    ReplyDelete
  18. @ചന്തു നായർ : സന്തോഷം..
    @Mohamedkutty മുഹമ്മദുകുട്ടി: തീരുമാനം താങ്കളുടേത് മാത്രമാണ്. എല്ലാം എല്ലാവര്‍ക്കും ഭൂഷണമാണ് ഇക്കാ, സന്ദര്‍ഭമനുസരിച്ച്!
    @മാനവധ്വനി: :))
    @ശ്രീജിത്ത് മൂത്തേടത്ത്: വിളിച്ചോളീന്ന്, മതപരം വൈകാരികമെന്നൊക്കെ പറഞ്ഞ് ഭാവിയില്‍ വാളോങ്ങരുത്!!
    @Jefu Jailaf: :))
    @മുരളീമുകുന്ദൻ , ബിലാത്തിപട്ടണം: എന്നൊക്കെയാ പറയുന്നത്, അത്യാവശ്യം തൊഴുത്തില്‍ക്കുത്തും വേറെയുമെന്തൊക്കെയോ വേണം!
    @Satheesh Haripad: ഹിഹിഹി!
    @kochumol(കുങ്കുമം): :))
    @വി.എ || V.A: രക്ഷയില്ല മാഷെ, ചാറ്റ് ഹിസ്റ്ററി, ഇ-മെയില്‍ മോഷണം, കോപ്പിയടി, അസ്ഥാനത്തുള്ള മറ്റുള്ളവരുടെ കമന്റ് മോഷണം, ഇവയൊന്നും എട്ടുകാലിക്കറീല്ലാ.. ദേ, ഒരു വല വേണമെങ്കില്‍ നെയ്ത് തരാം.. അത്ര മാത്രം, പാവം പാവം എട്ടുകാലി രാജ്കുമാര്‍ അതോ രാജ്കുമാരി? ഹിഹിഹിഹിഹി!!!

    സന്തോഷം സന്തോഷം, എല്ലവരോടും!

    ReplyDelete
  19. Ente Kunnamkulathinu koodi...!

    Manoharam, Ashamsakal...!!!!

    ReplyDelete

എന്നാപ്പിന്ന തരാനുള്ളത് തന്നിറ്റ് പൊക്കോട്ടാ, വീണ്ടും വന്നേക്കണേ..

Related Posts Plugin for WordPress, Blogger...