എട്ടുകാലിയുടെ കാലുകള്‍ തല്ലിയൊടിക്കും വരെ വല നെയ്യുന്നതായിരിക്കും..

14 March 2012

13. ബ്ലോഗ് വായനയും അപകടങ്ങളും

കട്ടന്‍ ചായയും മത്തിക്കറിയും എന്ന പോലെ തോന്നുന്നുണ്ട് പോസ്റ്റ് ഹെഡിംഗ് എട്ടുകാലിക്കും. എന്താ ചെയ്യുക, കാലം മാറി കഥ മാറി.

‘സോഷ്യല്‍-നേരംപോക്ക് സൈറ്റു’കളില്‍ നിന്നുള്ള പരസ്പരം ചളിവാരിയെറിയലിലെ മനം തികട്ടലാണ് എട്ടുകാലിയെന്ന അനോണി ബ്ലോഗിന്റെ ഉദയം. രാമപ്പനും കോമപ്പനും പലപ്പോഴും എട്ടുകാലിയുടെ മനസ്സാകുന്നു, ചിലപ്പോള്‍ ബ്ലോഗിലെ ചില എഴുത്തുകാരായും പരിണമിക്കുന്നു. ഈ രണ്ട് കഥാപാത്രങ്ങള്‍ക്ക് കടപ്പാട് ബ്ലോഗ് തന്നെയാണ്. അതിനു നിങ്ങളോരോരുത്തര്‍ക്കും എട്ടുകാലി കടപ്പെട്ടിരിക്കുന്നു. (പ്ലീസ് കടം വീട്ടാന്‍ പറയരുത്.. കടപ്പാടെങ്കിലും ബാക്കിയിരിക്കട്ടെ, അങ്ങനെയെങ്കിലും പരസ്പരം ഓര്‍ക്കാം നമുക്ക്)

ഈയിടെ റോഡപകടങ്ങളില്‍ പലതും നടന്നത് വാഹനപ്പെരുപ്പം കാരണമല്ല, വേറെയെന്താണെന്നത് ചിന്താവിഷയമാണ്. പത്രവായനയെന്ന അസുഖം ഉള്ളതിനാല്‍, അടുത്ത കാലത്ത് നടന്ന പല അപകടങ്ങളും ഉണ്ടായത് രാത്രികാലങ്ങളിലോ അല്ലെങ്കില്‍ പുലര്‍ കാലങ്ങളിലോ ആണ് എന്നതാണ് വായിക്കാന്‍ കഴിഞ്ഞത്.

നാട്ടിന്‍പുറങ്ങളിലെ ഓര്‍മ്മകളിലേക്ക് തിരിയുമ്പോള്‍, പത്രശേഖരണാര്‍ത്ഥം പുലര്‍ച്ചയ്ക്ക് പോയ ഒരു സുഹൃത്തിന്റെ മരണം ഓര്‍മ്മ വരുന്നുണ്ട്.

പുലര്‍വേളയിലെ ഉറക്കം മനുഷ്യന് പ്രധാനമാണെന്ന് തോന്നുന്നു. ആഴത്തിലുള്ള നിദ്ര ലഭിക്കുന്നത് ഇളം തണുപ്പുള്ള പുലര്‍ച്ചയില്‍ തന്നെ. മുകളിലോര്‍ത്ത സുഹൃത്തിനെ മരണം കവര്‍ന്നതും ഈ ഉറക്കമായിരുന്നു. അതൊരു പക്ഷേ തലേന്നുള്ള ഏതോ കല്യാണരാത്രിയുടെ ക്ഷീണമാകാം, അല്ലെങ്കില്‍ ഏതെങ്കിലും ഉത്സവത്തിന്റെ ഉറക്കക്ഷീണമാകാം..

ഉറക്കമിളച്ചിരിക്കാന്‍ ഇന്ന് ഇതൊന്നും ഒരു കാരണമല്ല. കല്യാണവും കച്ചേരിയും ഇന്ന് ഇന്‍സ്റ്റന്റായ് മാറിയിരിക്കുന്നു. പക്ഷേ പഴയ കാലത്തിനേക്കാള്‍ റോഡപകടങ്ങള്‍ക്ക് കുറവൊന്നുമില്ലെന്ന് ഈ കഴിഞ്ഞ ദിവസങ്ങളിലെ പത്രങ്ങളിലൂടെ കണ്ണോടിച്ചവര്‍ക്ക് മനസ്സിലാകും.

ഈ അവസരത്തില്‍ എട്ടുകാലിയുടെ നിരീക്ഷണം;


എന്തൊക്കെയാണ് എട്ടുകാലിയുടെ ഉറക്കക്ഷീണത്തിന് കാരണം? അക്കമിട്ട് നിരത്താം അതില്‍ ചിലത്-

01. വിവാദബ്ലോഗ് പോസ്റ്റുകള്‍ വായിച്ച് കമന്റ് സബ്സ്ക്രൈബ് ചെയ്ത് അവ വായിച്ച് ചിരിക്കുക, ചിലത് വായിച്ച് കരയുക. ബ്ലോഗുലകം പഴയ ബ്രിട്ടീഷ് സാമ്ര്യാജ്യമായതിനാല്‍ എട്ടുകാലിക്കും ഉറക്കം നന്നെ കുറവ്.

02. സോഷ്യല്‍ സൈറ്റ് റിഫ്രെഷ് ബട്ടണമര്‍ത്തി പുതുകമന്റുകള്‍ക്ക് ലൈക്ക് അടിച്ച് പണ്ടാരമടങ്ങുക.

03. വിവാദ പോസ്റ്റിനുള്ള മറുപടിബ്ലോഗുകള്‍ വായിച്ച് ‘മിഴുങ്ങസ്യാന്ന്’ ഇരിക്കുക, എന്തേ ഇമ്മാതിരി എഴുത്തൊന്നും എട്ടുകാലിയുടെ തലയില്‍ ഉദിക്കാത്തതെന്നോര്‍ത്ത് തല ചൊറിയുക.

04. സി.ബി.ഐ. ഡയറിക്കുറിപ്പ് സീരീസ് ചിത്രത്തിനുള്ള ത്രെഡ് ബ്ലോഗിലൂടെ കിട്ടുമോ എന്ന് ഗവേഷണം നടത്തുക..

മൊത്തത്തില്‍ ആകെ കണ്‍ഫ്യൂഷനാണ്, ഉറങ്ങണോ വേണ്ടയോ എന്ന്..

എന്തായാലും ഒന്ന് പറയാം, എട്ടുകാലിക്ക് മുച്ചക്ര ഓട്ടോ പോയിട്ട് ഒരു സൈക്കിള്‍ പോലുമില്ല. ആയതിനാലും ഡ്രൈവിംഗ് അറിയാത്തതിനാലും ഉറങ്ങിപ്പോകുമെന്ന പേടി ഇല്ല, മാത്രമല്ല എട്ടുകാലിയുടെ ഓഫീസിലേക്ക് പത്ത് മിനുട്ട് നടത്തദൂരമേയുള്ളൂ എന്നതിനാലും എട്ടുകാലി ഒന്നുറപ്പിച്ചു..

ഉറക്കമിളയ്ക്കുക തന്നെ!

++++++++++++++++++++++++
*ചിത്രം google-ല്‍ നിന്നും കടമെടുത്തത്.
**വൈകാരികത ഈ പോസ്റ്റില്‍ തീരെ ഇല്ല.
++++++++++++++++++++++++

24 comments:

  1. സൂക്ഷിക്കുക ഇടതുവശം പോകുക...!
    എന്തായാലും വരാനൊള്ളത് വഴീൽ തങ്ങ്വ്വോ..?

    ആശംസകളോടെ..പുലരി

    ReplyDelete
    Replies
    1. കാല്‍നടക്കാരനായ ഒരു ഇന്ത്യന്‍ പൌരനെ വണ്ടി കയറ്റി കൊല്ലാനാ പ്ലാന്‍ അല്ലേ? :P :)))

      Delete
    2. ഇടതു വശമോ? നമ്മുടെ നാട്ടിലാണെങ്കില്‍ വലതു വശം അല്ലെ നടന്നു പോവേണ്ടത്?.ഓ,വണ്ടി ഓടിക്കുന്നവരെപ്പറ്റിയാവും അല്ലെ?

      Delete
    3. ഇടത്തൂട്ടാ നടന്നാല്‍ എന്താകുമെന്ന്, ങാ.. പേടിപ്പിക്കല്ലേ മുഹമ്മദുകുട്ടിക്കാ‍ാ‍ാ!!

      Delete
  2. ബ്രിട്ടീഷ്‌ സാമ്രാജ്യം തന്നെ വായന..

    അപകടങ്ങള്‍ റോഡ്‌ അപകടങ്ങളെക്കാള്

    ഭയാനകവും..പിന്നെ മ്ലേച്ചവും...‍

    ReplyDelete
  3. നല്ല വായന..
    ആശംസകള്‍..

    ReplyDelete
  4. ഏതായാലും ഉറക്കമിളച്ച് ബ്ലോഗ് വായന്‍ നിര്‍ത്തി!.

    ReplyDelete
    Replies
    1. മോശായിപ്പോയീ.. ഹിഹിഹി!!

      Delete
  5. അപ്പൊ ഉറക്കമിളയ്ക്കാൻ തന്നെ തീരുമാനിച്ചു അല്ലേ...!

    ReplyDelete
  6. ആദ്യമായിട്ട് ആണ് എട്ട്‌കാലി എഴുതിയത് ഇത്തിരി എങ്കിലും മനസിലായത് .
    കൊച്ചിയില്‍ പുലര്‍ച്ചയിലെ കപ്പലില്‍ വെടിവെച്ചതിന്റെ അപകടത്തിനെ കുറിച്ച് അല്ലെ

    ReplyDelete
    Replies
    1. അല്ലല്ലോ, കപ്പലോ? കപ്പിത്താനോ? കപ്പി താനാണോ? എന്നൊക്കെ ഭീഭത്സവും പൈശാചികവും ദ്വംസനപൂര്‍വ്വവുമായ ചോദ്യങ്ങള്‍ വെടിയായ് ചോദിച്ച ആ സംഭവമായിരുന്നൂ‍ൂ, ഹിഹി!!

      Delete
  7. എട്ടുകാലിയുടെ വലയിലും വല്ലതും വീഴും

    ReplyDelete
  8. ഉറക്കം ദുഖമാണുണ്ണി......

    ReplyDelete
  9. സത്യമാണ് താങ്കള്‍ പറഞ്ഞത് യോജിക്കുന്നു

    ReplyDelete
  10. എനിക്കും ധൈര്യപൂര്‍വം ഉറക്കമിളക്കാം എട്ടുകാലീ ..
    എനിക്കും ഈ പ്രവാസ ത്തെരുവില്‍ ഉരുട്ടനായിട്ട്
    ഒരു പഞ്ചറായ ടയറോ , ഉരുട്ടാനുള്ള കടലാസോ
    പകുത്ത് കിട്ടിയിട്ടില്ല !
    പിന്നേ നാട്ടില്‍ പൊകുമ്പൊഴാണ് പ്രശ്നം ..
    കാണാതെ കണ്ട് , മണവാട്ടിയേ പോലെ
    കുണുങ്ങി വരുന്ന ഭാര്യ സമയം കൊന്നാല്‍ ,
    ചിലപ്പൊള്‍ ഉറങ്ങാതിരുന്നെന്നും , അതു ചിലപ്പൊള്‍
    വലിയൊരു അപകടത്തില്‍ ചെന്നെത്തിയെന്നും വരാം ..
    ഒരു അപകടത്തിന്റെ ചിലവുകള്‍ തീര്‍ന്നിട്ടില്ല :)
    വരികള്‍ പുറമേ ഒരുക്കുന്നതല്ല എട്ടുകാലിയുടെ ഉള്ളം
    അതു പേറുന്ന ചിലതുണ്ട് , അതു തന്നെയീ ബ്ലൊഗിന്റെ വിജയവും ..
    ചുമ്മാ .. ഉറക്കം കളയണ്ട സഖേ !

    ReplyDelete
  11. നടക്കുമ്പോള്‍ ഒന്ന് സൂക്ഷിച്ചോളൂ. ചിലര്‍ക്ക് എട്ടുകാലിയുടെ ഐഡന്റിറ്റി മനസ്സിലായിട്ടുണ്ടത്രെ

    ReplyDelete
  12. റോഡപകടം ഉണ്ടാക്കി കാലുകളുടെ എണ്ണം ഇനിയും കൂട്ടേണ്ട.

    ReplyDelete
  13. എന്തായാലും ഒന്ന് പറയാം, എട്ടുകാലിക്ക് മുച്ചക്ര ഓട്ടോ പോയിട്ട് ഒരു സൈക്കിള്‍ പോലുമില്ല. ആയതിനാലും ഡ്രൈവിംഗ് അറിയാത്തതിനാലും ഉറങ്ങിപ്പോകുമെന്ന പേടി ഇല്ല, മാത്രമല്ല എട്ടുകാലിയുടെ ഓഫീസിലേക്ക് പത്ത് മിനുട്ട് നടത്തദൂരമേയുള്ളൂ എന്നതിനാലും എട്ടുകാലി ഒന്നുറപ്പിച്ചു..

    ഉറക്കമിളയ്ക്കുക തന്നെ!
    ----------------------

    മിസ്റ്റർ എട്ടുകാലീ...
    മുച്ചക്രവാഹനവും ഇരു ചക്രവാഹനവും ഇല്ല എന്നത് ഒരു പ്രശ്ന പരിഹാരമല്ല.. ഇതൊന്നും ഇല്ലാതെ എന്റെ സ്വന്തം നടരാജ ബസ്സിലാണ്‌ ഞാനും യാത്ര..... ഇന്നാളൊരു ദിവസം എന്റെ നടരാജ ബസ്സ് റോഡിലൂടെ അതിവേഗതയിൽ ഓടി പോകുമ്പോൾ സീബ്രാ ലെനിലൂടെ കടക്കാതെ നേരെ കടന്നൂന്നും പറഞ്ഞ് പോലീസുകാർ ഫൈൻ ഈടാക്കി.....

    അപ്പോൾ വാഹനമില്ല അതിനാൽ എന്തും കാണിക്കാം എന്നത് താങ്കളുടെ അതിമോഹം മാത്രമാണ്‌..

    ReplyDelete
  14. വൈകാരികത ഇല്ലാത്തപ്പോഴാണോ
    എല്ലാരും 'മിഴുങ്ങസ്യാ...'ന്നു ഇരിക്കണത്?

    ReplyDelete
    Replies
    1. ഹോ.. കണ്ട് പിടിച്ചൂല്ലോ!
      കള്ളപ്പിള്ളേ..!! (ലാലേട്ടന്‍ ഡയലോഗ്).. എട്ടുകാലി വികാരി ആയി, സമ്മതിച്ചു!

      Delete
  15. Urakkam Dukhavumanunneee...!!

    Manoharam, Ashamsakal...!!!

    ReplyDelete
  16. വണ്ടിയിലായാലും,നടന്നിട്ടായാലും വരാനുള്ളതു,വരത്താനുള്ളതുമെല്ലാം അതാത് സമയത്ത് തന്നെ സംഭവിക്കും കേട്ടൊ ഭായ്

    ReplyDelete
  17. @ente lokam: ഹ ഹ ഹ.. താങ്കളെ സമ്മതിച്ചിരിക്കുന്നു!!!
    @മുസാഫിര്‍: മ്.. :)
    @അന്ന്യൻ: ഒക്കെ ഒരു നമ്പറല്ലേ..
    @കുസുമം ആര്‍ പുന്നപ്ര: ഹ ഹ.. എട്ടുകാലി ധന്യന്യ/യാ/യ്.. ഹിഹിഹി
    @ചന്തു നായർ: ഉറക്കം ആയുര്‍ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കുന്നുന്നാ.. :))
    @GR KAVIYOOR: :))
    @Vp Ahmed: ഹ ഹ ഹ!!
    @മാനവധ്വനി: :))) മ്.. നോക്കാം നോക്കാം
    @Areekkodan | അരീക്കോടന്‍: :))
    @Sureshkumar Punjhayil: ങേ... ങാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാഹ്!
    @മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM: അതാണതിന്റെ ശരിയായ ശരി!!

    ReplyDelete
  18. ഇതൊക്കെ സഹിക്കേം അഭിപ്രായങ്ങള്‍ പറയുകേം ചെയ്ത മാന്യവായനക്കാര്‍ക്കെല്ലാം എട്ടുകാലീസ് കൂപ്പുകൈ.., നന്ദി വണക്കം..

    ReplyDelete

എന്നാപ്പിന്ന തരാനുള്ളത് തന്നിറ്റ് പൊക്കോട്ടാ, വീണ്ടും വന്നേക്കണേ..

Related Posts Plugin for WordPress, Blogger...