എട്ടുകാലിയുടെ കാലുകള്‍ തല്ലിയൊടിക്കും വരെ വല നെയ്യുന്നതായിരിക്കും..

22 November 2011

10. കോര്‍പ്പറേറ്റിസം അഥവാ അസ്ഥിതോണ്ടലിസം (ഒന്ന്)

കോമപ്പന്‍ :- “ഡേയ്, സത്യം പറഞ്ഞോണം, നിനക്കെത്ര ബ്ലോഗ്ണ്ട്..?”

രാമപ്പന്‍ :- “ഇയാള് പുറത്ത് പറയൂല്ലെങ്കി..”

കോമപ്പന്‍ :- “ഇല്ലെഡേയ്..”

രാമപ്പന്‍ :- “മൂന്ന്, ആദ്യത്തേത് ‘എണ്ണപ്പാടങ്ങളിലൂടെ‘, മറ്റത് ‘തേങ്ങാക്കുലകള്‍‘, മൂന്നാമത്തേത് മറ്റേ ഭയങ്കര സംഭവമായ ബ്ലോഗേയ്.., ഇതില്‍ ആദ്യത്തേത് സ്വയംകൃതികള്‍ അനുവാചകരിലേക്കെത്തിക്കാനാണ്, രണ്ടാമത്തേത് ഞാനൊരു ഭയങ്കര ബുജിയാണെന്ന് മണ്ടന്മാരായ വായനക്കാരെ പറ്റിക്കാനുള്ളതും, മൂന്നാമത്തേതിനെപ്പറ്റി പറയേണ്ടല്ലോ, യേത്??”

കോമപ്പന്‍ :- “ഡാ, പന്ന റാസ്കലേ, പറ്റിക്കുന്നോ? ഈ പറഞ്ഞ മൂന്നാമത്തെ ബ്ലോഗില്‍ താന്‍ തന്നെയല്ലേടോ മറ്റൊരു ബ്ലോഗ് ലിങ്ക് പോസ്റ്റിയത്? ആ ബ്ലോഗ് ലിങ്കിന്റെ പ്രൊഫൈലും ബ്ലോഗും തന്റെ തന്നെയല്ലേ?”

രാമപ്പന്‍ :- “മനസ്സിലായില്ല”

(കോമപ്പന്റെ കൈക്രിയ രാമപ്പന്റെ എവിടെയൊക്കെയോ..‍)

രാമപ്പന്‍ :- “യ്യോ..... വിടണ്ണാ, ഞാന്‍ പറയാം”

കോമപ്പന് ‍:- “ആ, അങ്ങനെ വഴിക്ക് വാ..”

രാമപ്പന്‍ :- “അതിപ്പോ, ചില കൂതറ ബ്ലോഗേര്‍സ് ജീവിക്കാന്‍ സമ്മതിക്കണില്ലടേയ്, തോളില്‍ കയ്യിട്ട് നടന്നവനൊക്കെ ഭയങ്കര പേര്, മാത്രമോ, അവനൊക്കെ ഇന്റര്‍വ്യൂകളില്‍ എന്നെ കരി വാരി തേക്കുന്നെഡേയ്, അങ്ങനെ അവനിട്ട് വെച്ച വേലയല്ലേ ഇത്..?”

കോമപ്പന്‍ :- “താനും ആ തോളീക്കയ്യിട്ടവനുമൊക്കെയല്ലേ ബ്ലോഗ് വായനക്കാരെ തന്തയില്ലാത്തവന്മാര്‍ എന്നൊക്കെ വിളിച്ചത്?”

രാമപ്പന്‍ :- “അങ്ങനെ പറ്റിപ്പോയ് അണ്ണാ.., ആട്ടെ, അണ്ണനിതൊക്കെ എങ്ങനെ മനസ്സിലായി, ഈ സൈബര്‍ രഹസ്യങ്ങളൊക്കെ എങ്ങനെ കിട്ടണ്??”

കോമപ്പന്‍ :- “എട നാറീ, പൊട്ടനെ ചെട്ടി ചതിച്ചാ...”

(രാമപ്പന്‍ തലയാട്ടുന്നു)

കോമപ്പന്‍ :- “നീയിങ്ങ് വന്നേ, പറയട്ട്..”
“വിതയ്ക്കുന്ന വിത്ത് നല്ലതായാല്‍ നല്ലത് കൊയ്യാം, അല്ലെങ്കില്‍ ഇങ്ങനൊക്കെ ഉണ്ടാകും. പേന കൊണ്ട് മറ്റവന്റെ കുപ്പ തോണ്ടുന്നതിനും മുമ്പേ സ്വന്തം അസ്ഥിവാരം പൊളിഞ്ഞിട്ടുണ്ടോ എന്ന് ശ്രദ്ധിച്ചോണം.”

രാമപ്പന്‍ :- “ശരി അണ്ണാ, എന്നാലും”

കോമപ്പന്‍ :- “എന്ത് എന്നാലും??”

രാമപ്പന്‍ :- “ആ ലിങ്കിട്ട ബ്ലോഗ് എന്റെതാണെന്ന് അണ്ണന് എങ്ങനെ മനസ്സിലായി?”

കോമപ്പന്‍ :- “നിനക്ക് ബുദ്ധിയും എഴുതാനുമുള്ള കഴിവും ഉണ്ടെങ്കിലും അത് അതിബുദ്ധിയും താനാണിവിടെ വലിയവന്‍ എന്ന അഹന്തയും കാരണം”

രാമപ്പന്‍ :- “മനസ്സിലായില്ല..”

കോമപ്പന്‍ :- “അത്ര മനസ്സിലാക്കിയാല്‍ മതി, ഓഡ്രാ‍ാ‍ാ‍ാ!”

++
വാല്‍ക്കഷണം :- നാഴികക്ക് നാല്‍പ്പത് വട്ടം ‘അനോണികളെ’ തന്തയില്ലാത്തവരെന്ന് വിളിച്ച കൂട്ടുകെട്ട് കൂട്ട് വെട്ടി അതിലൊരാള്‍ അവരുടെ ഭാഷയില്‍ തന്തയില്ലാത്തവനെന്ന് സ്വയം പ്രഖ്യാപിക്കുമ്പോള്‍ സന്തോഷിക്കാന്‍ ആര്‍ക്കെങ്കിലും തോന്നുന്നുവെങ്കില്‍ അതാകാം..!!

++++++++++++++++++++++++
*ചിത്രങ്ങള്‍ google-ല്‍ നിന്നും കടമെടുത്തത്.
++++++++++++++++++++++++

26 comments:

  1. വാല്‍ക്കഷണം ഇല്ലാത്ത മീനുണ്ടായിരുന്നെങ്കില്‍ നടുക്കഷണം കിട്ടിയേനെ. ഈ കോമപ്പന്മാരെക്കൊണ്ട് തോറ്റല്ല്..!

    ReplyDelete
  2. ങ്ങേയ്...അപ്പോ ആകെ മൊത്തം ടോട്ടൽ എത്ര ബ്ലോഗുണ്ട്...:)

    അല്ലാ 8കാലീ എബടാർന്നു കുറച്ചീസം...ആരേലും കാലു തല്ലിയൊടിച്ചോന്ന് ഡൌട്ട്യാർന്ന്... :) സുഹല്ലേ...വലകളൊക്കെ നന്നായിട്ട് നെയ്യണുണ്ടല്ലോ അല്യേ...

    ReplyDelete
  3. എന്‍റെ നെഞ്ചത്ത് തന്നെ ചവിട്ടിക്കോ ,അറിയാതെ ഓരോ പെക്രന്തത്തില്‍ ഉണ്ടായി പ്പോയതാണ് ,ഒന്ന് സരിയാക്കി തരുമോ ഒന്നും വിചാരിക്കരുത് മൂനെന്നും വേറെയും ഉണ്ട് ഇരുടാണ് അക്ഷരങ്ങള്‍ ഒന്ന് കാണില്ല ,തലയില്‍ ഇടാന്‍ ഒരു പെട്ടിയായാലും മതി ..

    ReplyDelete
  4. വിത്ത് നല്ലതോ ചീത്തയോ ഏതായാലും വിതച്ചവന്‍ കൊയ്യും, തീര്‍ച്ച.
    surumah.blogspot.com

    ReplyDelete
  5. കോമപ്പൻ മൂപ്പരേ............വേണ്ടാ....വേണ്ടാ.....
    അസ്ഥി തോണ്ടണ്ടാ....

    ReplyDelete
  6. “അതിപ്പോ, ചില കൂതറ ബ്ലോഗേര്‍സ് ജീവിക്കാന്‍ സമ്മതിക്കണില്ലടേയ്, തോളില്‍ കയ്യിട്ട് നടന്നവനൊക്കെ ഭയങ്കര പേര്, മാത്രമോ, അവനൊക്കെ ഇന്റര്‍വ്യൂകളില്‍ എന്നെ കരി വാരി തേക്കുന്നെഡേയ്, അങ്ങനെ അവനിട്ട് വെച്ച വേലയല്ലേ ഇത്..?”

    ReplyDelete
  7. Veendum Varan vendi thanne...!!

    Manoharam, Ashamsakal...!!!

    ReplyDelete
  8. എട്ടുകാലിയ്ക്കപ്പോ വല നെയ്യല്‍ മാത്രമല്ലല്ലേ പണി !! :)) (അതുശരി, അപ്പൊ ആ ലിങ്കിട്ട ബ്ലോഗ് രാമപ്പന്റേതു തന്നാല്ലേ ! :)

    ReplyDelete
  9. @സീത*: കാലൊക്കെ തല്ലിയൊടിക്കപ്പെട്ട് കിടപ്പിലായിരുന്നു, അങ്ങനെയിരിക്കെ ആരാണ്ടോ വനാന്തരത്തില്‍ നിന്നോ മണലാരണ്യത്തില്‍ നിന്നോ വിളിച്ചു. വരാതിരിക്കാന്‍ പറ്റുമോ?
    @b thottoli : ഇത് പാരയായല്ലോ
    @Vp Ahmed : :) സൂറുമ വായിക്കാറുണ്ട് ;)
    @വിധു ചോപ്ര : ഹ്ഹ്ഹ്ഹ്ഹി, നിങ്ങളാണോ ആ ആള്‍?
    @ലീല എം ചന്ദ്രന്‍.. : :-o
    @Sureshkumar Punjhayil : :) ആക്കിയതല്ലല്ലോ, ങെ?
    @Lipi Ranju : ഏത് ലിങ്ക്, എപ്പൊ ആര്, ങ് ഹേ.. ഹ്ഹ്ഹ്ഹ്ഹി..

    വായിച്ചവര്‍ക്കെല്ലാവര്‍ക്കും നന്ദി
    അഭിപ്രായങ്ങള്‍ക്ക് പെരുത്ത് നന്ദി

    ReplyDelete
  10. എടൊ പരട്ട എട്ടുകാലി,അധികം ചിലക്കല്ലെ കാലുതല്ലിയൊടിക്കും .നേരത്തെ ആരെങ്കില്ലും കാലു തല്ലിയൊടിച്ചു കാണും തീർച്ച.
    (ഭാഷ കൊള്ളാം).

    ReplyDelete
  11. നോം വല്ലോം മുണ്ടിയാല് നുമ്മട മേത്തും പാര കേറുവോ അണ്ണാ? എന്തായാലും വന്നതുവന്നു, അസ്സേ, ധൈര്യമായിട്ട് അങ്ങോട്ടു വച്ചുകാച്ചൂന്നേ......

    ReplyDelete
  12. dear spider..

    i don't need this " verbal diarrhea" any more..
    plz avoid me from your mail contact list..
    i am not interested in the cyber spectacles..
    go with ur great effort.. all the very best.

    thankfully..

    Sandeep

    ReplyDelete
  13. ആ വാൽക്കഷ്ണത്തിനാ ടേയ്സ്റ്റ് കേട്ടൊ

    ReplyDelete
  14. @സങ്കൽ‌പ്പങ്ങൾ : ബു ഹ്ഹ്ഹ്ഹ് ഹഹഹാ‍ാ, ഞാന്‍ പേഡിച്ചോയ്, ഹിഹി.. വരവില്‍ നന്ദി
    @വി.എ || V.A : അണ്ണന്‍ സൂക്ഷിച്ചാ അണ്ണന് നന്ന്, എട്ടുകാലി സൂക്ഷിച്ചാ എട്ടുകാലിക്കും നന്ന്, ഞാനേതായാലും സൂക്ഷിക്കാന്‍ തീരുമാനിച്ചൂ‍ൂ‍ൂ‍ൂ‍ൂ!!!
    @Sandeep.A.K : ഓ, ആയ്ക്കോട്ടെ, ആയ്ക്കോട്ടെ! പാകത്തിന് ഉപ്പും പഞ്ചാരയുമിട്ട കഞ്ഞിവെള്ളം പലയിടത്തുമായ് കിട്ടുമ്പൊള്‍ ഗ്ലാസില്‍ മൂക്കളയൊലിക്കുന്ന വിരലിട്ടിളക്കി മിക്സാക്കിയതാണോ എന്ന് ചോദിക്കാതെ എന്നും കുടിച്ചോളൂ, ഡയറിയക്ക് നല്ലതാ! അപ്പൊ താങ്ക് ഹാഫ്ലി (എട്ടുകാലിക്ക് ഫുള്ള് വേണ്ടാപ്പാ)
    @മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. : അതല്ലേ അവരുടെ ഐഡിന്റിറ്റി എന്ന് ഞാന്‍ പറയൂല്ലാ!


    വായിച്ചവര്‍ക്കെല്ലാവര്‍ക്കും നന്ദി
    അഭിപ്രായങ്ങള്‍ക്ക് പെരുത്ത് നന്ദി

    ReplyDelete
  15. വല നെയ്യുക ഇനിയും...എല്ലാ ഭാവുകങ്ങളും....

    ReplyDelete
  16. പുത്യ വലയൊന്നും നെയ്യാണ്ട് എട്ടുകാലി മടിപിടിച്ചു ഉറക്കായോ... ( ഞാനീ വഴി വന്നിട്ടേയില്യാട്ടോ )

    ReplyDelete
  17. ഈ ..ബ്ലൊഗ്അല്ലാതെ.. വേറെ പണിയൊന്നും ഇല്ലേ ഇഷ്ട്ടാ ..?
    വെറുതെ ഒരൂട്ടം ചൊറിയന്‍ പരിപാടി .

    തമാശ പറഞ്ഞതാണ് കേട്ടോ ,എന്‍റെ മെക്കിട്ടു കേറാന്‍ വരരുത് .

    ReplyDelete
  18. @ചന്തു നായർ : :)) തീര്‍ച്ചയായും..!
    @സീത* : ഞാനീ വഴി പോയിട്ട്ണ്ട്!
    @മാനത്ത് കണ്ണി //maanathukanni : ചൊറിക്ക് മരുന്ന് കൊട്ത്തില്ലേല് മാന്തി പുണ്ണാക്കിക്കളയും. so, prevention is better than... ;)

    ReplyDelete
  19. എട്ടുകാലും പുതുവര്‍ഷത്തിലും അങ്ങനെ തന്നെ നില്ക്കാന്‍ ആശംസകള്‍ ..:)

    ReplyDelete
  20. ഇപ്പോളാണ് എനിക്കായുള്ള മറുപടി വന്നു നോക്കാന്‍ നേരം കിട്ടിയത് ചങ്ങാതി.... ഞാനെന്റെ പരീക്ഷാ തിരക്കിലായിരുന്നേ...

    അപ്പൊ പറഞ്ഞു വന്നത്..
    ഞാനങ്ങനെ കണ്ടിടത്തൂന്ന് കിട്ടണ കാടിവെള്ളം മോന്തുന്നു എന്നൊക്കെയല്ലേ എട്ടുകാലിയുടെ വര്‍ത്താനം..

    നിങ്ങള്‍ക്ക് എന്നെ അറിയാത്തത് കൊണ്ടും, എന്റെ ആ കമന്റിനു മറുപടിയായി വാദിച്ചു ജയിക്കാനോ എഴുതിയതെന്നു കരുതി ക്ഷമിക്കുന്നു..

    നിങ്ങളുടെ വിവരക്കേട് ഒരു തെറ്റല്ല.. പക്ഷെ അതില്‍ അഹങ്കരിക്കുന്നവരെ കാണുമ്പോള്‍ പുച്ഛമല്ല.. സഹതാപം മാത്രമേ ഇങ്ങനെയുള്ളവരോട് എനിക്ക് തോന്നാറുള്ളൂ....

    സന്ദീപിന്റെ അഭിപ്രായങ്ങള്‍ ആര്‍ക്കും അടിയറവു വെക്കാത്തതെന്നും, അത് പറയാന്‍ ഏതു ബന്ധമോ സൗഹൃദമോ എന്റെ മാനദണ്ഢമല്ല എന്നും എന്നെ അറിയുന്നവര്‍ക്ക് ഉത്തമബോധ്യമുണ്ട്...
    അപ്പോള്‍ നിങ്ങള്‍ ഇതുപോലുള്ള ആരോപണങ്ങള്‍ക്ക് മുന്‍പ് അതൊക്കെ ഒന്ന് ആരോടെങ്കിലും അന്വേഷിച്ചു മനസ്സിലാക്കിയിട്ടാവാം ചങ്ങാതി എനിക്ക് മേലുള്ള മൂക്കിള പ്രയോഗം...

    എന്തായാലും മെയില്‍ അയച്ചു വരുത്തല്‍ നിര്‍ത്തിയതില്‍ സന്തോഷം.. അതിനു പ്രത്യേകം നന്ദി....

    സ്നേഹപൂര്‍വ്വം
    സന്ദീപ്‌

    ReplyDelete
  21. @ നീലി : ഹിഹിഹിഹി, സാധ്യത കുറവാണല്ലോ‍ാ.., വെപ്പ്കാല് എട്ടെണ്ണം ഓര്‍ഡര്‍ ചെയ്തിട്ടുണ്ട്, അഡ്വാന്‍സായിട്ട്!!!

    ReplyDelete
  22. @Sandeep.A.K :
    "verbal diarrhea"യ്ക്ക് കാടിവെള്ളം തന്നെയാണ് ബെസ്റ്റ് എന്ന് താങ്കള്‍ വീണ്ടും അരക്കിട്ട് ഉറപ്പിക്കയാണ്.

    "നിങ്ങള്‍ക്ക് എന്നെ അറിയാത്തത് കൊണ്ടും" എന്ന് വെച്ചാല്‍ താങ്കള്‍ക്ക് എല്ലാവരെയും അറിയാം എന്നര്‍ത്ഥം ഗ്രഹിക്കണോ? ലളിതമായ് പറഞ്ഞാല്‍ “എനിക്ക് നിങ്ങളെയും അറിയില്ല, നിങ്ങള്‍ക്ക് എന്നെയും”

    സന്ദീപിന്റെ അഭിപ്രായങ്ങള്‍ ആര്‍ക്കും അടിയറവു വെക്കാത്തതെന്നും, അത് പറയാന്‍ ഏതു ബന്ധമോ സൗഹൃദമോ എന്റെ മാനദണ്ഢമല്ല എന്നും എന്നെ അറിയുന്നവര്‍ക്ക് ഉത്തമബോധ്യമുണ്ട്...
    അപ്പോള്‍ നിങ്ങള്‍ ഇതുപോലുള്ള ആരോപണങ്ങള്‍ക്ക് മുന്‍പ് അതൊക്കെ ഒന്ന് ആരോടെങ്കിലും അന്വേഷിച്ചു മനസ്സിലാക്കിയിട്ടാവാം ചങ്ങാതി എനിക്ക് മേലുള്ള മൂക്കിള പ്രയോഗം..


    സ്വന്തം മൂക്കിള സ്വശരീരത്തില്‍ വീണത് മറ്റുള്ളവരുടെ കുറ്റമാക്കേണ്ട, മാത്രമല്ല മാനദണ്ഢത്തെപ്പറ്റിയോര്‍ത്ത് മനം ദണ്ഡിക്കുകയും വേണ്ട, സന്ദീപ് എന്ന ബ്ലോഗറിന്റെ മാനദണ്ഢം- അത് എട്ടുകാലിക്കറിയാം ചങ്ങാതി.

    “വാദിക്കുക, ജയിക്കുക, ക്ഷമിക്കുക, വിവരക്കേടിനെപ്പറ്റി പറയുക, അഹങ്കരിക്കുക, സഹതപിക്കുക”, ഒരു അല്‍പ്പജ്ഞാനി മറ്റൊരു അല്‍പ്പജ്ഞാനിയോട് ഇത്തരം കാര്യത്തില്‍ അഭിപ്രായം പറയുന്നത് വെറും അല്‍പ്പത്തമായതിനാല്‍ എട്ടുകാലിക്ക് വാക്കുകളില്ല. അല്‍പ്പജ്ഞാനത്തിലെ ഏറ്റക്കുറച്ചില്‍ ഒരാളെ അല്‍പ്പജ്ഞാനിയല്ലാതുക്കുന്നില്ല.

    മെയില്‍ അയച്ചുവരുത്തല്‍ നിര്‍ത്താന്‍ ശേഷം പോസ്റ്റൊന്നും ഇട്ടില്ലായിരുന്നു. അഡ്വാന്‍സായിട്ടുള്ള താങ്കളുടെ സന്തോഷത്തില്‍ എട്ടുകാലിക്കും സന്തോഷം. ആയതിനാല്‍ ആ നന്ദി താങ്കള്‍ വെച്ചോളൂ, പലയിടത്തുമുള്ള ചില "verbal diarrhea"യ്ക്ക് ഇനിയും ആവശ്യം വരും.

    വീണ്ടും വന്നതില്‍ സത്യത്തില്‍ സന്തോഷമില്ല.
    പക്ഷെ, കാടിവെള്ളം കുടിക്കാനുള്ള കൊതിക്ക് ഇത്തിരി "verbal diarrhea" കിട്ടിയാലേ തീരൂ എന്ന് എട്ടുകാലി മനസ്സിലാക്കുന്നു.

    അപ്പൊ പറഞ്ഞു വന്നത്..
    വീണ്ടും വീണ്ടും സ്വാഗതം, സുസ്വാഗതം.
    സിന്‍സീയര്‍ലി
    എട്ടുകാലി.
    .

    ReplyDelete
  23. "സന്ദീപ് എന്ന ബ്ലോഗറിന്റെ മാനദണ്ഢം- അത് എട്ടുകാലിക്കറിയാം ചങ്ങാതി"
    - നിങ്ങള്‍ human psychologyയില്‍ ഫ്രോയിഡിനെയൊക്കെ വെല്ലുമല്ലോ... എങ്കില്‍ കാര്യമായി ഒന്ന് പരിചയപ്പെടുകയും ആവാം നമുക്ക്... (ഇപ്പോഴല്ല.. പിന്നെ...)

    എട്ടുകാലി..
    പ്രിയ ചങ്ങാതി...

    ബൂലോകം എന്നത് എന്റെ ലോകമല്ല...
    ഞാന്‍ ഭൂലോകത്തില്‍ ജീവിക്കുന്നവനാണ്..
    നിങ്ങള്‍ ബൂലോകജീവികള്‍ തുടരൂ....
    തത്കാലം എനിക്ക് താത്പര്യമില്ല..
    സമയവുമില്ല....

    സ്നേഹം
    സന്ദീപ്‌

    ReplyDelete
  24. ആർക്കിട്ട് വെച്ച പണിയാണാവോ...

    ReplyDelete
  25. ആര്‍‌ക്കിട്ട് പണിത പണിയാന്ന് അറിഞ്ഞൂടാ..എങ്കിലും കൊള്ളേണ്ട ഇടത്തൊക്കെ കൊണ്ടുകാണണം..
    വല മനോഹരമായി നെയ്യുക..കാണാന്‍ വരാം..ഒരു ബ്ലോഗെ ഇവിടുള്ളോറ്ക്ക് മര്യാദക്ക് എഴുതാന്‍ നേരോല്ല..മൂന്നെണ്ണമൊക്കെ നടത്തികൊണ്ട് പോവുന്നത് സമ്മതിക്കുന്നൂട്ടൊ...ഹ്മ്മ്..നമ്മടെ മാവും പൂക്കും..അത് വരെ കാത്തിരിക്കാം...അല്ലെ?

    ReplyDelete
  26. @കുമാരന്‍ | kumaaran : നിങ്ങക്കിട്ട് താങ്ങിയതാ, ഹ്ഹ്ഹിഹി!!
    @അനശ്വര : ആര്‍ക്കെങ്കിലും പണി കൊടുക്കാന്‍ എട്ടുകാലി എംപ്ലോയ്മെന്റ് എക്ചേഞ്ചാ‍ാ?? ങേ..?!! ബു ഹ ഹ ഹാ‍ാ.
    വല നെയ്യാം, മനോഹരമായോ ഇല്ലയോ എന്ന് പറയണം. ഈ മൂന്ന് ബ്ലോഗിന്റെ കാര്യം പിടികിട്ടിയില്ലല്ലോ.

    ReplyDelete

എന്നാപ്പിന്ന തരാനുള്ളത് തന്നിറ്റ് പൊക്കോട്ടാ, വീണ്ടും വന്നേക്കണേ..

Related Posts Plugin for WordPress, Blogger...