എട്ടുകാലിയുടെ കാലുകള്‍ തല്ലിയൊടിക്കും വരെ വല നെയ്യുന്നതായിരിക്കും..

11 July 2010

01. പെണ്ണേ, നിന്റെ ശത്രുവാര്?

കുറച്ച് നാള്‍ക്ക് മുമ്പേ ആണ്. ഒരു ബ്ലോഗര്‍ തന്റെ ബ്ലോഗില്‍, ഗള്‍ഫിലേക്ക് പെണ്‍കുട്ടികളെയടക്കം മധ്യവയസ്കയായ സ്ത്രീകളെ “house maid” എന്ന ഓമനപ്പേരില്‍ “മറ്റു”കാര്യങ്ങള്‍ക്ക് വേണ്ടി കടത്തുന്നതിനെതിരെ എഴുതിയ ആഴ്ചപ്പതിപ്പിന്റെ താളുകള്‍ പ്രദര്‍ശിപ്പിച്ചത് ഞാന്‍ വായിച്ചത്. അത് എഴുതിയത് അവര്‍ തന്നെയാണൊ എന്ന് ഞാന്‍ ചികഞ്ഞ് നോക്കിയില്ല. വായന ഒരു സുഖവും ഉണ്ടാക്കിയില്ല, കാരണം ആ ചിത്രത്തില്‍ ക്ലിക്ക് ചെയ്ത് വലുതാക്കി വേണം വായിക്കാന്‍.

എന്നിരുന്നാലും കേരളത്തില്‍ സ്ത്രീകള്‍ക്കെതിരെ നടന്ന (നടന്നു കൊണ്ടിരിക്കുന്നതും നടക്കാനിരിക്കുന്നതും എന്ന് പറയുന്നത് വളരെ മോശമാണ്, പക്ഷെ അത് സത്യമല്ലെ?) എല്ലാ അതിക്രമങ്ങള്‍ക്കും പിന്നില്‍, അതിന്റെ ആരംഭദശയില്‍ മറ്റൊരു സ്ത്രീ ഉള്‍പ്പെട്ടിട്ടുള്ളത് എല്ലാര്‍ക്കും അറിയാവുന്ന കാര്യമാണ്. അതാണ് ഇത്തരം സംഭവങ്ങള്‍ക്ക് പിന്നെലെ വൈരുദ്ധ്യവും. അധികാരികളും പണച്ചാക്കുകളും മാംസത്തിന് വില പേശി ഇത്തരം ആള്‍ക്കാരുടെ അടുത്തെത്തുന്നത് പിന്നീട് മാത്രമാണ്.

പറഞ്ഞു വരുന്നത് എന്തെന്നാല്‍, പെണ്ണെ, നിന്റെ ശത്രു വേറൊരു പെണ്ണ് തന്നെയാണ്. അതുകൊണ്ട് നീ സൂക്ഷിക്കുക, ആദ്യം പെണ്ണില്‍ നിന്നും ശേഷം പണവും അധികാരവും കൊണ്ട് നെയ്ത പുരുഷന്മാരുടെ വലയില്‍ നിന്നും.

++++++++++++++++++++++++
*ചിത്രം google-ല്‍ നിന്നും കടമെടുത്തത്.
++++++++++++++++++++++++

7 comments:

  1. സ്ത്രീകള്‍ക്കെതിരെയുള്ള പ്രസ്താവനയല്ല, മറിച്ച് ഒറ്റുകാരന്‍/കാരി കൂട്ടത്തില്‍ ഉള്ളത് എല്ലാരും തിരിച്ചറിയുക.
    -എട്ടുകാലി.

    ReplyDelete
  2. ഏറെക്കുറെ ശരിയാണ്. ഇന്ന് സ്ത്രീകൾക്ക് നേരെ നടക്കുന്ന എല്ലാ അതിക്രമങ്ങൾക്ക് പിന്നിലും മറ്റൊരു സ്ത്രീയുടെ പങ്ക് തെളിയുകയാണ്.
    തിരിച്ചറിവുണ്ടാവട്ടെ..

    ReplyDelete
  3. ഏറെക്കുറെ പറഞ്ഞതെല്ലാം ശരിയാണ്.... സൂക്ഷിച്ചാല്‍ ദുക്കിക്കേണ്ട.

    ReplyDelete
  4. ഞാൻ വിയോജിക്കുന്നു.
    ഇവിടെ മറ്റുകാര്യങ്ങൾ നടത്തുന്നത്‌ ആരാണ്‌? സ്ത്രീയല്ല, പുരുഷൻ തന്നെ. സ്ത്രീ അതിനുള്ള ഒരു സൗകര്യം ഒരുക്കിക്കൊടുക്കുന്നു എന്നതിനപ്പുറം ഇതിൽ പങ്കാളിയല്ലതന്നെ. കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച്‌ പൊതി കടത്തുന്നവനാണ്‌, അല്ലാതെ മുതലാളിയല്ല കള്ളക്കടത്തുകാരൻ എന്നു പറയുന്നതുപോലെയാണിത്‌.

    ഇവിടെ സത്യത്തിൽ സ്ത്രീയുടെ റോൾ എന്താണ്‌? സ്ത്രീ ഇവിടെ ഒരു മറ മാത്രമാണ്‌. സ്ത്രീയെ പുരുഷൻ വളരെ സമർത്ഥമായി ഉപയോഗിക്കുകയാണിവിടെ. അത്‌ ഇരയെ ആകർഷിക്കാനാവാം, മറ്റുള്ളവർക്ക്‌ സംശയം തോന്നാതിരിക്കാനാവാം, ഇടനിലക്കാരിയ്ക്ക്‌ പഴിചേർത്ത്‌ സ്വയം രക്ഷപ്പെടാനാവാം... എന്തിനായാലും പുരുഷൻ തന്നെയാണ്‌ ഇവിടെ പ്രധാനപ്രതി. ഇപ്പറയുന്ന "ശത്രു" എന്ന് വിളിക്കപ്പെടുന്ന സ്ത്രീ പോലും ഉപയോഗിക്കപ്പെടുകയാണ്‌ ചെയ്യുന്നത്‌.

    പെണ്ണിൽ നിന്നല്ല പെണ്ണ്‌ സ്വയം രക്ഷിക്കേണ്ടത്‌, കഴുകൻ കണ്ണുകളോടെ ആ പെണ്ണിനെ കരുവാക്കി അയയ്ക്കുന്ന പുരുഷനെ തന്നെയാണ്‌.

    ReplyDelete
  5. അഭിപ്രായങ്ങള്‍ പ്രോത്സാഹനങ്ങളാണ്

    നന്ദി, ബഷീര്‍, ജിഷാദ്, അപ്പൂട്ടന്‍-എല്ലാര്‍ക്കും :)

    @അപ്പൂട്ടന്‍, സൂക്ഷിച്ചാല്‍ ദിഖിക്കേണ്ടെന്നര്‍ത്ഥം അല്ലെ?
    താങ്കള്‍ പറഞ്ഞതും ശരി തന്നെ, ഒരുകാര്യത്തെപ്പറ്റി പലരും പറയുമ്പോഴാണ് കൂടുതല്‍ മനസ്സിലാകുന്നത്.

    നന്ദി
    എട്ടുകാലി

    ReplyDelete
  6. അപ്പൂട്ടന്റെ കമന്റിനു താഴെ ഒരു ഒപ്പ്......

    ReplyDelete
  7. @കല
    പഴേയ പോസ്റ്റിനുള്ള ഒപ്പിനാല്‍ ഈ എഴുത്ത് ധന്യം :)

    ReplyDelete

എന്നാപ്പിന്ന തരാനുള്ളത് തന്നിറ്റ് പൊക്കോട്ടാ, വീണ്ടും വന്നേക്കണേ..

Related Posts Plugin for WordPress, Blogger...