എട്ടുകാലിയുടെ കാലുകള്‍ തല്ലിയൊടിക്കും വരെ വല നെയ്യുന്നതായിരിക്കും..

18 July 2010

02. രോദനം - ഒരു ദക്ഷിണാധുനിക കവിത


ഇന്നലെയും ഇന്നും
ബ്ലോഗ് അഗ്രിഗേറ്ററില്‍
മൌസിന്റെ വലത് ബട്ടണാല്‍
ചുംബനം,

അത് പിന്നെ

ബലാത്കാരമായ്
എന്നിലെ കോപത്താല്‍

പറയാം
കോപഹേതു,

ഇവിടെ ഉഴറി
വലയില്‍ നിറയെ
ഇരയും തേടി

ഊഞ്ഞാലാടി നോക്കിയപ്പോള്‍
പിന്തുടരുന്നു,
ഓരോ കൂതറ എഴുത്തിനും
ആണ്‍-പെണ്‍?
ലിംഗഭേദം എന്തിന്?

എന്തിനെന്നോ
എഴുത്തല്ല ആദ്യനമ്പര്‍

ലിംഗമാണ്,
മതമാണ്,

എല്ലാറ്റിനുമൊടുവില്‍
രാഷ്ട്രീയവും!

എട്ടുകാലിക്കെന്ത്
മതം
രാഷ്ട്രീയം..!

ഞാനിവിടെ ഒറ്റയ്ക്കിരിക്കാം
ഇരയെ പങ്കിടേണ്ട
സ്വസ്ഥം.

++++++++++++++++++++++++
*ചിത്രം google-ല്‍ നിന്നും കടമെടുത്തത്.
++++++++++++++++++++++++

4 comments:

  1. ദക്ഷിണാധുനികനാ, വിശദീകരണം ചോദിക്കരുത്, അത് വായനക്കാര്‍ക്ക് വിട്ടു തന്നിരിക്കുന്നു - ഭാവന വായനക്കാരന്റെ അവകാശമാണ്.
    ‌‌--
    എട്ടുകാലി

    ReplyDelete
  2. സത്യം തന്നെ.. എഴുത്ത് തന്നെ പ്രധാനം

    ReplyDelete
  3. @Jishad Cronic™:-:))
    @mad|മാഡ്-അക്ഷരക്കോളനി.കോം :- ആ‍ാ‍ാ‍ാ :))

    ReplyDelete

എന്നാപ്പിന്ന തരാനുള്ളത് തന്നിറ്റ് പൊക്കോട്ടാ, വീണ്ടും വന്നേക്കണേ..

Related Posts Plugin for WordPress, Blogger...